വാഷിംഗ്ടൺ: ഒരു വൃക്ക അമ്മയ്ക്ക് ദാനം ചെയ്യുകയും രണ്ടാമത്തെ വൃക്കയ്ക്ക് തകരാറ് സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അലബാമ സ്വദേശിയായ 53 കാരി ടൊവാന ലൂൺലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷവും വൃക്ക വിജയകരമായി പ്രവർത്തിക്കുന്നതായി ന്യൂയോർക്കിലെ എൻവൈയു ലാങ്കോൺ ആരോഗ്യവിഭാഗം അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ മൃഗത്തിന്റെ അവയവവുമായി ജീവിക്കുന്ന മനുഷ്യനായി ടൊവാന മാറി. എഎഫ്പി വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
1999-ൽ തന്റെ അമ്മയ്ക്ക് ടൊവാന ഒരു വൃക്ക ദാനം ചെയ്തിരുന്നു. എന്നാൽ നീണ്ടവർഷത്തെ ഗർഭകാല പ്രശ്‌നം കൊണ്ട് ടൊവാനയുടെ രണ്ടാമത്തെ വൃക്ക തകരാറിലായി. ഇതോടെയാണ് പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്. പരീക്ഷണം വിജയിച്ചതോടെ ഇതൊരു അനുഗ്രഹം എന്ന കുറിപ്പോടു കൂടിയാണ് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിറക്കിയിരിക്കുന്നത്. പരീക്ഷണം വിജയകരമായത് അവയവത്തിനായി കാത്ത് നിൽക്കുന്ന നിരവധി പേർക്ക് അനുഗ്രഹമാകുമെന്ന് അധികൃതർ.
റഷ്യൻ ആണവ സംരക്ഷണ സേന തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, അപകടം സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്, മരണം നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി ശിക്ഷ വിധിച്ചതിനിടെ
അമേരിക്കയിൽ മാത്രം ഏകദേശം ഒരുലക്ഷത്തോളം ആളുകൾ അവയവദായകരെ കാത്തിരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ തൊണ്ണൂറായിരത്തോളം പേർക്ക് വൃക്കയാണ് ആവശ്യമുള്ളത്. വൃക്ക തകരാറിലായതോടെ ടൊവാന ലൂൺലി 2016 മുതൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. അവയവത്തിനായി ഇപ്പോൾ തന്നെ നീണ്ട കാത്തിരിപ്പുണ്ട് എന്നതിനപ്പുറം ആന്റിബോഡി പ്രശ്‌നം വൃക്ക സ്വീകരണത്തിന് തടസമാകാൻ സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ വിലയിരുത്തലും കൂടി വന്നതോടെയാണ് പന്നിയുടെ വൃക്ക സ്വീകരിക്കാൻ ഇവർ തയ്യാറായത്.
മൂന്നാഴ്ച മുന്നേയായിരുന്നു ശസ്ത്രക്രിയ. ഇത് പുതിയ അവയവത്തിന് സമാനമായി പ്രവർത്തിക്കുന്നുവെന്ന കണ്ടതോടെയാണ് ഔദ്യോഗിക വാർത്താക്കുറിപ്പിറിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായി. ഇതോടെ പന്നികളുടെ വൃക്ക മാറ്റി വയ്ക്കുന്ന മൂന്നാമത്തെയാളായി ലൂൺലി മാറി. നേരത്തെ വൃക്കമാറ്റിവച്ച രണ്ടുപേരും മരണപ്പെട്ടിരുന്നു.
Leave a Comment