പോലീസ് പറയുന്നത് കള്ളം, അല്ലു അർജുൻ വരുന്ന കാര്യം കത്ത് മുഖാന്തരം അറിയിച്ചിരുന്നു, പോലീസ് ശ്രമിക്കുന്നത് തങ്ങളുടെ ഭാ​ഗത്തുള്ള വീഴ്ച മറച്ചുവയ്ക്കാൻ- അഭിഭാഷകൻ, നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മരിച്ച രേവതിയുടെ ഭർത്താവ്

ഹൈദരാബാദ്: പുഷ്പ 2 റിലീസിന് സന്ധ്യാ തിയേറ്റർ സന്ദർശിക്കാെനെത്തുമെന്ന് അല്ലു അർജുൻ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് പുറത്ത്. സന്ധ്യാ തിയേറ്റർ സന്ദർശിക്കാൻ അല്ലു അർജുൻ അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആൾക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതെന്നുമായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇതു കള്ളമാണെന്നു തെളിയിക്കുന്ന സന്ധ്യാ തിയേറ്ററിന്റെ മാനേജ്‌മെന്റ് പോലീസിന് നൽകിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.

പുഷ്പ 2 ന്റെ പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്നും അതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിലെ ചിക്കഡപ്പള്ളി പോലീസ് സ്‌റ്റേഷനിലെ കത്തിൽ ഒപ്പിട്ട് സീൽ വച്ചതിന് ശേഷം കമ്മിഷണർ കീഴുദ്യോഗസ്ഥർക്കും ട്രാഫിക് പോലീസിനും കൈമാറിയെന്നും നടന്റെ അഭിഭാഷകർ പറയുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച മറച്ചുവയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

പുഷ്പ 2 റിലീസിന് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചതിനെ തുടർന്ന് അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തു. അതേസമയം അല്ലു അർജുന് ആശ്വാസമായി കേസിൽ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

അതേ സമയം യുവതിയുടെ കുടുംബം നൽകിയ പരാതി നൽകിയതോയൊണ് അല്ലു അർജുനെതിരേ നടപടിയെടുത്തത്. എന്നാൽ അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും പരാതി പിൻവലിക്കാൻ തയ്യാറാണെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. പരാതി പിൻവലിക്കാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ല. തനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്കളി കാര്യമായി, ഒഴിവായത് മറ്റൊരു അപകടം, രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തു, മുന്നോട്ടുപാഞ്ഞ മതിലിലേക്ക് ഇടിച്ചുകയറി അപകടം

മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നു ചൂണ്ടിക്കാട്ടി
വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും അച്ഛൻ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിർമാതാവ് ദിൽ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനിൽവെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്നാണ് നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ടു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ജാമ്യഹർജിയും ഹൈക്കോടതി ഉടൻ പരിഗണിക്കാനിരിക്കുന്നതിനാൽ നടനെ ജയിലിലേക്ക് മാറ്റിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

pathram desk 5:
Related Post
Leave a Comment