നടി കീർത്തി സുരേഷ് വിവാഹിതയായി. 15 വർഷമായി ഇണപിരിയാ സുഹൃത്തുക്കളായി തുടരുന്ന ആന്റണി തട്ടിലാണ് വരൻ. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവച്ചു.
കീർത്തി സുരേഷും ആൻ്റണി തട്ടിലും അയ്യങ്കാർ ആചാരപ്രകാരമായിരുന്നു വിവാഹം. പരമ്പരാഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ കീർത്തിക്ക് തമിഴ് വധു സ്റ്റൈൽ നൽകി.
ഇൻസ്റ്റഗ്രാമിൽ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീർത്തി പങ്കുവച്ചിരുന്നു. 15 വർഷം, സ്റ്റിൽ കൗണ്ടിങ് എപ്പോഴും ആന്റണി കീർത്തി എന്നായിരുന്നു കീർത്തിയുടെ കുറിപ്പ്. എഞ്ചിനീയറായ ആന്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ്. തമിഴ് നടൻ വിജയ് ഉൾപെടെയുള്ളവർ വിവാഹത്തിനെത്തിയിരുന്നു
‘റിവോൾവർ റിത’യടക്കം തമിഴിൽ രണ്ട് സിനിമകളാണ് കീർത്തി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡിൽ ബേബി ജോൺ എന്ന സിനിമ പൂർത്തിയാക്കി. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 25 ന് ചിത്രം റിലീസ് ചെയ്യും.
Leave a Comment