വിവാഹ വാ​ഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ കോഴിക്കോട്ടും വയനാട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു, അഞ്ച് പവൻ സ്വർണവും കൈക്കലാക്കി, ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിദേശത്തേക്ക് മുങ്ങി, രണ്ടു വർഷങ്ങൾക്ക് ശേഷം നാട്ടിൽ കാലുകുത്തിയ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന യുവാവ് രണ്ടു വർഷത്തിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ വച്ചും പലതവണ പീഡിപ്പിക്കുകയായിരുന്നു.

കൂടാതെ പ്രതി വിദ്യാർഥിനിയുടെ 5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്കു കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്തു.
മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി

കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം എഎസ്ഐ സജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്നു പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

pathram desk 5:
Related Post
Leave a Comment