നവീൻ ​ബാബുവിന്റെ ഭാ​ര്യയുടെ ആവശ്യത്തിന് സർക്കാർ അം​ഗീകാരം, ‌തഹസിൽദാർ തസ്തികയിൽ നിന്ന് മാറ്റം, മഞ്ജുഷ ഇനി സീനിയർ സൂപ്രണ്ട്

പത്തനംതിട്ട: കണ്ണൂരിൽ മരണപ്പെട്ട എഡിഎം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആവശ്യത്തിന് സർക്കാർ അം​ഗീകാരം. മഞ്ജുഷയെ കോന്നി തഹസിൽദാർ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാൻഡ് റവന്യൂ കമ്മീണർ ആണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

തിങ്കളാഴ്ച മുതൽ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്കാവും പുതിയ നിയമനം. നവീൻബാബുവിന്റെ മരണത്തെത്തുടർന്നായിരുന്നു സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നൽകിയത്. ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള മാനസികാഘാതത്താൽ താൻ ജോലി ചെയ്തുവരുന്ന ഉയർന്നതും സ്വതന്ത്രവും ഏറെ സുപ്രധാനവുമായ കോന്നി തഹസിൽദാർ തസ്തികയിൽ ജോലി തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണം എന്നുമാവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ മൂന്നാഴ്ച മുമ്പ് നൽകിയ കത്ത് പരിഗണിച്ചാണ് സ്ഥാനമാറ്റം.

pathram desk 5:
Related Post
Leave a Comment