മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4): ദൂരസ്ഥലങ്ങളിലായിരുന്നവർക്ക് നാട്ടിലേക്ക് എത്തുന്നതിനും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും സാധിക്കും, സുഹൃത് ബന്ധങ്ങളിൽ പുനഃപരിശോധന നടത്തും. വാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധവേണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളിൽ ജാഗ്രത വേണം, സാമ്പത്തിക ഇടപാടുകളിൽ മെച്ചമായ അനുഭവം ഉണ്ടാകും. തൊഴിൽമേഖലയിൽ പിരിമുറുക്കംഅനുഭവപ്പെടും.
ഇടവക്കൂറ് ( കാർത്തിക 3/4, രോഹിണി, മകയിര്യം 1/2): പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടനം. സഹോദരങ്ങളുടെ ഗുണം, വാസഗൃഹം മോടിപിടിപ്പിക്കും, അസാധാരണ പ്രതിഭകളുമായി സഹവർത്തിത്വം, സാമ്പത്തിക കാര്യങ്ങളിൽ ചതിവ് പറ്റാനിടയുണ്ട്, അപ്രതീക്ഷിതമായ അനുഭവങ്ങളിൽ മാനസികോന്മേഷം കൈവരും, ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടാകാം.
മിഥുനക്കൂറ് ( മകയിര്യം 1/2, തിരുവാതിര, പുണർതം 3/4): വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവർക്ക് അനുകൂല അറിയിപ്പുകൾ ലഭിക്കും, വാക്കുകൾ രൂക്ഷമാകാതെ ശ്രദ്ധിക്കണം, സന്താനങ്ങളുടെ വിദേശപഠനയാത്രകൾ യാഥാർഥ്യമാകും, സാമ്പത്തിക മെച്ചമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടും, വായ്പകൾ അനുവദിച്ചുകിട്ടും, ദൂരയാത്രകൾ നടത്തേണ്ടതായി വരും.
കർക്കിടകക്കൂറ് ( പുണർതം 1/4, പൂയം, ആയില്യം): ദമ്പതികൾ തമ്മിൽ ഒരുമിച്ചു താമസിക്കത്തക്കവണ്ണം സ്ഥലമാറ്റമുണ്ടാകും, മനോവിഷമമുണ്ടാകുന്ന അനുഭവങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ വിജയമുണ്ടാകും, സാമ്പത്തിക ബാധ്യതകൾ തീർക്കാനുള്ള വഴികൾ തുറന്നു കിട്ടും, കൂട്ടുവ്യാപാരങ്ങളിൽ വിജയം ഉണ്ടാകും, വാഹനം മാറ്റിവാങ്ങുന്നതിനിടയുണ്ട്.
ചിങ്ങക്കൂറ് ( മകം, പൂരം,ഉത്രം 1/4): വസ്തു ഇടപാടുകളിൽ ശ്രദ്ധ വേണം, വാഹനത്തിന് അറ്റകുറ്റപ്പണി, സന്താനങ്ങളുടെ പഠനാവശ്യങ്ങൾക്കായി പണം കണ്ടെത്തേണ്ടതായി വരും, സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ കൈക്കൊള്ളേണ്ടതായിട്ടു വരും, ഗൃഹാന്തരീക്ഷം പൊതുവേ സുഖപ്രദമായിരിക്കും, വിലപ്പെട്ട രേഖകൾ കൈമോശം വരുന്നതിനിടയുണ്ട്, ശത്രുക്കളെ എതിർത്തു തോല്പിക്കും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും, സുഹൃത്തുക്കളുടെ സഹായത്താൽ വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ സാധിക്കും, പ്രവർത്തനമേഖലയിൽ തിരക്ക് വർധിക്കുന്നതിനാൽ അവധി പോലും എടുക്കാൻ സാധിക്കാത്ത സാഹചര്യമാകും, സന്താനങ്ങളാൽ സന്തോഷാനുഭവമുണ്ടാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): സമൂഹത്തിൽ അംഗീകാരം ലഭിക്കും, പൂർവ പിതാക്കന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിക്കും, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ പിന്നാക്കം പോകേണ്ടതായിട്ടു വരും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, സാമ്പത്തിക വിഷയങ്ങളിൽ മുന്നേറ്റമുണ്ടാകും, കാർഷിക മേഖലയിൽനിന്നും ആദായം വർധിക്കും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ജനസ്വീകാര്യതയേറും, ചെലവുകൾ വർധിക്കും, ശാരീരിക അസ്വസ്ഥതകളുണ്ടാകും, വിഷമഘട്ടങ്ങളെ സുഹൃത് സഹായത്താൽ മറികടക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും, കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും, നവമാധ്യമങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനാകും.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിൽ സൂക്ഷ്മത പുലർത്തണം, വിവാഹക്കാര്യങ്ങളിൽ തീരുമാനമാകും, സാമ്പത്തിക പ്രതിസന്ധികളിൽനിന്നും കരകയറാനാകും, അലച്ചിലുകളുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങൾക്ക് വിദഗ്ധ ചികിത്സ വേണ്ടതായി വരും, പ്രണയബന്ധങ്ങൾ സഫലമാകും.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): തൊഴിൽരംഗത്ത് നേട്ടങ്ങളുണ്ടാകും, സഹോദരങ്ങളിൽനിന്നു ഗുണാനുഭവങ്ങളുണ്ടാകും, വിദേശത്തുള്ളവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവസരമുണ്ടാകും, സുഹൃത്തുക്കളുടെ സഹായത്തോടെ തൊഴിൽ നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടതായിവരും, എടുത്തുചാട്ടം ഒഴിവാക്കണം.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): കാർഷിക മേഖലയിൽനിന്നും ആദായം വർധിക്കും, ആരോഗ്യപ്രശ്‌നങ്ങളെ തൃണവത്കരിക്കും, മറ്റുള്ളവരുടെ ഉപദേശം കേൾക്കുമെങ്കിലും സ്വന്തമായ അഭിപ്രായത്തിൽ മാത്രമേ മുന്നേറൂ, പഴയകാല സൗഹൃദങ്ങൾ പുതുക്കാനവസരം വരും, കുടുംബബന്ധങ്ങളിൽ അഭിപ്രായ ധാരണയുണ്ടാകും, സന്താനങ്ങൾ നിമിത്തം ഗുണാനുഭവങ്ങൾ വർധിക്കും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സാമ്പത്തിക കാര്യങ്ങളിലുണ്ടായിരുന്ന പ്രതിസന്ധി അകലും, വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല അറിയിപ്പുകൾ ലഭിക്കും, തൊഴിൽമേഖല വിപുലീകരിക്കുന്നതിനു സാധിക്കും, ഗൃഹാന്തരീക്ഷം പൊതുവേ സുഖപ്രദമാകും, കടുംപിടിത്തം ഒഴിവാക്കണം.
ഷാജി പൊന്നമ്പുള്ളി
+9995373305,
+8075211288- വാട്‌സ് ആപ്
Leave a Comment