പലിശ സഹിതം തിരിച്ചുപിടിക്കും…!! ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരേ സർക്കാരിൻ്റെ നടപടി ഇതാണ്..!!! പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകും…

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിക്ക്. പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കും. സാങ്കേതിക പിഴവ് മൂലമാണോ അപേക്ഷിച്ചതിനാല്‍ ലഭിക്കുന്നതാണോയെന്ന് പ്രാഥമികമായി പരിശോധിക്കും.

വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ തട്ടിയത്. തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. അനധികൃതമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെടും. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.

കിരീടത്തിലെ സേതുമാധവനാണോ സന്ദീപ് വാര്യർ…? പരിഹാസങ്ങൾക്ക് ഉള്ളി തൊലിയുടെ വില പോലും നൽകുന്നില്ല..!! വിദ്വേഷത്തിന്റെയും ഫാക്ടറികളിൽ നിന്ന് കൂടുതൽ മനുഷ്യർ മോചിതരാവട്ടെ..!! ഇനിയുള്ള കാലം മനുഷ്യരോട് ഒട്ടി ജീവിച്ചു സ്നേഹാനുഭവങ്ങൾ പങ്കിടാൻ സാധിക്കട്ടെ…

പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

രാജഭരണമല്ല..!! ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം…!!! ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല..!! സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആവില്ലെന്നും ഹൈക്കോടതി…!!!

ഒടുവിൽ എഡിഎമ്മിൻ്റെ കുടുംബത്തിനെതിരേ സിപിഎം…!!!! ‌സിബിഐ അന്വേഷണം ആവശ്യമില്ല, കൂട്ടിലടച്ച തത്തയാണ്…!!! കേന്ദ്രം പറയുന്നതു മാത്രം അവർ ചെയ്യും, ഞങ്ങൾ ‍സിബിഐയെ അം​ഗീകരിച്ചിട്ടില്ല, ഇനി അം​ഗീകരിക്കുകയുമില്ലെന്ന് എം.വി ​ഗോവിന്ദൻ

pathram desk 1:
Related Post
Leave a Comment