ഹൈക്കോടതിക്കു പിഴവുപറ്റി; തൊണ്ടിമുതൽ കേസിൽ ആന്റണി രാജു വിചാരണ നേരിടണം: സുപ്രിം കോടതി

ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രിയും ജനാധിപത്യ കേരളാ കോൺ​ഗ്രസ് നേതാവുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണം.

സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും ജഡ്ജിമാരായ സിടി രവികുമാർ, സഞ്ജയ് കാരോൾ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

മാത്രമല്ല നടപടിക്രമം പാലിച്ചു വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിൽ ഒരാളായ മാധ്യമപ്രവർത്തകൻ എംആർ അജയനു കേസുമായി ബന്ധമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ഉത്തരവിന്റെ പ്രധാനഭാഗം തുറന്ന കോടതിയിൽ വായിച്ചെങ്കിലും ചില തിരുത്തലുകൾ ആവശ്യമാണെന്നും അതിനുശേഷം വൈകിട്ടോടെ ഇതു പ്രസിദ്ധപ്പെടുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി.

pathram desk 5:
Leave a Comment