കൊടിയിറങ്ങി: പാലക്കാടൻ കൽപ്പാത്തി തെരുവുകൾ ഇനി നിശബ്ദം, കലാശക്കൊട്ടിന് നീല ട്രോളുബാ​ഗുമായി രാഹുൽ

പാ​ല​ക്കാ​ട്: ആ​വേ​ശം വാനോളം വാരി വി​ത​റി​യ ക​ലാ​ശ​ക്കൊ​ട്ടോ​ടെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ പ​ര​സ്യ​പ്ര​ചാ​ര​ണത്തിനു സമാപനം. ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​കരും നേതാക്കൻമാരുമാണ് ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ ബി​ജെ​പി​യു​ടെ​യും യു​ഡി​എ​ഫി​ൻറെ​യും എ​ൽ​ഡി​എ​ഫി​ൻറെ​യും റോ​ഡ് ഷോ ​ആ​രം​ഭി​ച്ചി​രു​ന്നു.

പാ​ല​ക്കാ​ട്ടെ വീ​ഥി​ക​ളും കൽപ്പാത്തി തെരുവുകളും പ്രവർത്തകരെക്കൊണ്ട് നി​റ​ഞ്ഞി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ൻറെ റോ​ഡ് ഷോ ​ഒ​ല​വ​ക്കോ​ട് നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. നീ​ല ട്രോ​ളി ബാ​ഗു​മാ​യി​ട്ടാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നെ​ത്തി​യ​ത്. ബിജെപി വിട്ട് കോൺ​ഗ്രസ് തട്ടകത്തിലെത്തിയ സ​ന്ദീ​പ് വാ​ര്യ​രും ര​മേ​ശ് പി​ഷാ​ര​ടി​യും റോ​ഡ്ഷോ​യി​ൽ രാ​ഹു​ലി​നൊ​പ്പം പ​ങ്കെ​ടു​ത്തു.


എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​പി.​ സ​രി​ൻറെ റോ​ഡ്ഷോ വൈ​കു​ന്നേ​രം നാ​ലോ​ടെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ചു. പി.​ സ​രി​നൊ​പ്പം എം.​ബി. ​രാ​ജേ​ഷും റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി .​കൃ​ഷ്ണ​കു​മാ​റി​ൻറെ റോ​ഡ് ഷോ ​മേ​ലാ​മു​റി ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​ണ് ആ​രം​ഭി​ച്ച​ത്. സി.​ കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം ശോ​ഭ സു​രേ​ന്ദ്ര​ൻ, തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​രും റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​നി​യു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ. 20നാണ് വോട്ടെടുപ്പ്. ആരോപണ പ്രത്യാരോപണങ്ങൾ മുഖരിതമായിരുന്നു ഇത്തവണ പാലക്കട്ടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ.

pathram desk 5:
Related Post
Leave a Comment