ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായതിനു പിന്നിൽ തട്ടിപ്പ് സംഘം; വ്യാജ പോക്‌സോ കേസില്‍പെടുത്തുമെന്ന് ഭീഷണി; 10 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

തിരൂര്‍: തിരൂർ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ തട്ടിപ്പ് സംഘം. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശ് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ചാലിബിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി ചാലിബ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായത് എന്നായിരുന്നു ആദ്യ സംശയം. എന്നാൽ ചാലിബ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിനു വ്യക്തത വന്നത്.

ബുധനാഴ്ച മുതലാണ് മാങ്ങാട്ടിരി പൂക്കൈത സ്വദേശിയും ഡെപ്യൂട്ടി തഹസില്‍ദാരുമായ പിബി ചാലിബിനെ കാണാതായത്. രാവിലെ ഓഫീസിലേക്ക് പോയ ചാലിബ് പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ ചാലിബ് ഭാ​ര്യയെ വിളിച്ചിരുന്നു. താൻ കര്‍ണാടകയിലെ ബസ് സ്റ്റാൻഡിലാണുളളതെന്നും വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തിൽ പോയതെന്നാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി. എന്നാൽ വെള്ളിയാഴ്ച രാത്രി 12 മണിയോടെ വീട്ടിൽ തിരികെയെത്തുകയായിരുന്നു.

pathram desk 5:
Related Post
Leave a Comment