വിജയ് നടത്തിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനെക്കുറിച്ച് രജനീകാന്ത് പറയുന്നു

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്യെ ദളപതിയെന്ന് തന്നെ ആരാധകര്‍ വിളിച്ചു. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിജയ് നടത്തിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്.

വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയില്‍ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വന്‍ വിജയമായിരുന്നുവെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്യുടെ ആദ്യ സംസ്ഥാന സമ്മേളനം തീര്‍ച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകള്‍’ രജനീകാന്ത് പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ച് നടന്‍ രജനികാന്തിന്റെ ചെന്നൈയിലെ വീടിന് മുന്നില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ആരാധകര്‍ക്ക് രജനികാന്ത് ദീപാവലി ആശംസകള്‍ നേരുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment