സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്.., പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പം…!! സിപിഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളത്…!!! ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു…!! എഡിഎമ്മിൻ്റെ വീട്ടിലെത്തി അടച്ചിട്ട മുറിയിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്തി എം.വി. ഗോവിന്ദൻ…

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദ​ൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. സിപിഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്ന് എം.വി ​ഗോവിന്ദൻ വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. അന്ന് മുതൽ പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയിലെ പാർട്ടിയായലും അന്വേഷിച്ച് കണ്ടെത്തുന്നതെന്താണോ അതിനനുസരിച്ചുള്ള നിലപാടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനപരമായ പ്രശ്നം ആഭ്യന്തര പ്രശ്നമാണ്. ജനങ്ങളുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുത്ത പദവിയിൽ നിന്ന് ഒഴിവാക്കുകയെന്നതായിരുന്നു. അത് സ്വീകരിക്കുകയും പി.പി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ൽ കു​റ​ഞ്ഞ ഒ​രാ​ളും ചേംബറിൽ വ​ന്ന് ​കാ​ണ​രുത്…!!! നി​സ്സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​ട​ക്കി… എ.​ഡി.​എ​മ്മി​ന് ജോ​യി​ൻ ചെ​യ്ത ദി​വ​സം​ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി…. കലക്ടറെ കുറിച്ച് എല്ലാം അറിയുന്ന ഭാര്യ സംസ്കാര ചടങ്ങിന് വരുന്നത് തടഞ്ഞു…

‘‘നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി രണ്ടു തട്ടിലാണെന്നുള്ള വാർത്തകൾ കാണുന്നുണ്ട്. പാർട്ടി എല്ലാ അർഥത്തിലും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പി.പി. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അതിനു സമയം താമസിപ്പിക്കാതെ മാറ്റി.

എം.വി. ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ അതിനെല്ലാം പൂർണമായി പിന്തുണയ്ക്കും’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.

ഞായറാഴ്ച രാവിലെ 11.30 ഓടെ വീട്ടിലെത്തിയ ഗോവിന്ദൻ അടച്ചിട്ട മുറിയിലാണ് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എം.വി. ഗോവിന്ദൻ ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കൾക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു.

ഉരുളി മോഷ്ടിച്ചതല്ല.., ക്ഷേത്ര ജീവനക്കാരന്‍ തന്നതാണ്..!!! പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ല..!!! സംഭവത്തിൽ പിടിയിലായവരുടെ മൊഴി..!! ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നു…

തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും…!! ബി.ജെ.പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യം…!!! എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ…

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നു…!! അതീവ രഹസ്യസ്വഭാവമുള്ള രണ്ട് രേഖകൾ വെള്ളിയാഴ്ച ടെലഗ്രാമിൽ… എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങി…

 

CPIM State Secretary MV Govindan visited the family of ADM Naveen Babu
ADM K Naveen babu ADM Naveen Babu Death cpim mv govindan

pathram desk 1:
Leave a Comment