സരിന്‍ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്, അതിനപ്പുറത്തൊന്നും കാണുന്നില്ല ;തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: പി.സരിന്‍ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അതില്‍ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎല്‍എമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവര്‍ത്തിക്കുന്നതെന്നു സതീശന്‍ ആരോപിച്ചു.

കോൺഗ്രസിന് വൻ തിരിച്ചടി…!!! പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും…!!! ഔദ്യോഗികമായി പ്രഖ്യാപനം ഉടൻ…!!! സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി… സരിൻ സമ്മതം അറിയിച്ചു..!!!

”ഞാന്‍ അഹങ്കാരിയാണ്, ധാര്‍ഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങള്‍ സിപിഎം പറയുന്നതില്‍ പരാതിയില്ല. കാരണം അങ്ങനെയൊക്കെ ‘ഒരാളെക്കുറിച്ച്’ പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. സരിന്‍ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ല. കോണ്‍ഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേര്‍ന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചിച്ചു. സ്ഥാനാര്‍ഥിയാകാന്‍ സരിന് താല്‍പര്യമുണ്ട്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങള്‍ എങ്ങനെ സ്ഥാനാര്‍ഥിയാക്കും”സതീശന്‍ ചോദിച്ചു.

pathram desk 1:
Related Post
Leave a Comment