പുഷ്പ രാജിനെ കാണാൻ സെറ്റിലെത്തി സൂപ്പർ സംവിധായകൻ…!! രാജമൗലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി ‘പുഷ്പ 2’ അണിയറപ്രവർത്തകർ

അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2’ സെറ്റിൽ എത്തിയ അപ്രതീക്ഷിത അതിഥിയെ വരവേറ്റ് സിനിമയുടെ അണിയറപ്രവർത്തകര്‍. തെലുങ്കിലെ സ്റ്റാർ ഡയറക്ടർ എസ്എസ് രാജമൗലിയാണ് “പുഷ്പ 2″ സെറ്റ് സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്. രാജമൗലിക്കൊപ്പം സംവിധായകൻ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നിൽക്കുന്ന ചിത്രം ഊഷ്മളമായ അടിക്കുറിപ്പോടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ട്വീറ്റ് ചെയ്തത് നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

”പുഷ്പയുടെ സെറ്റിൽ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യൻ സിനിമയുടെ അഭിമാനം എസ് എസ് രാജമൗലി ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകൾ സന്ദർശിച്ചപ്പോൾ” എന്ന് കുറിച്ചുകൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

“സംവിധായകരുടെ ബാഹുബലി” തൻ്റെ സെറ്റിലെത്തി എന്ന് കുറിച്ചുകൊണ്ടാണ് സുകുമാർ ഇൻസ്റ്റഗ്രാമിൽ തന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. “പുഷ്പ 2 ൻ്റെ സെറ്റിൽ വച്ച് രാജമൗലി ഗാരുവിനെ കാണാൻ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിൻ്റെ സാന്നിധ്യം സെറ്റിനെ കൂടുതൽ ഊർജ്ജസ്വലമാക്കി”, ചിത്രം പങ്കുവെച്ചുകൊണ്ട് സുകുമാർ കുറിച്ചിരിക്കുകയാണ്.

തൃശൂരിനെ ഞെട്ടിച്ച വൻ എടിഎം കവർച്ച: മണിക്കൂറുകൾക്കകം കവർച്ചാ സംഘം പിടിയിൽ… സാഹസികമായി പിടികൂടിയത് തമിഴ്നാട് പൊലീസ്… ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു… പണമടങ്ങുന്ന കാർ കണ്ടെയ്നറിൽനിന്നും പിടികൂടി

ഈ ഫോട്ടോയിൽ കാണുന്ന ഫിലിം ആക്ടർ സിദ്ദിഖ്…!! മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് …! ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണം…. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു…

അല്ലു അർജുൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന “പുഷ്പ 2” ഡിസംബർ 6 ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗം വൻ വിജയം നേടിയതോടെ പുഷ്പയുടെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ 2 ദ റൂൾ’ ഇതിന്‍റെ തുടർച്ചയാകുമെന്നാണ് സൂചന. ദേവി ശ്രീ പ്രസാദ് സംഗീതം നൽകുന്ന ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. പിആർഒ: ആതിര ദിൽജിത്ത്.

അർജുൻ…, ഇനി ജനമനസ്സുകളിൽ…!!! കാണാൻ ജനസാഗരം…, മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിലെല്ലാം അർജുനെ കാണാനായി ജനം കാത്തുനിന്നു

pathram desk 1:
Related Post
Leave a Comment