നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍ . കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യത്തില്‍ വിടും. രാവിലെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഇടവേള ബാബുവിനു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.

72-ാം ദിവസം അര്‍ജുന്റെ ലോറി കണ്ടെത്തി…, ഉള്ളില്‍ മൃതദേഹവും

pathram desk 1:
Leave a Comment