സിദ്ദിഖ് ഒളിവിൽ…!! മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ നടൻ മുങ്ങി…!! മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ്..!!! കൊച്ചിയിലെ രണ്ട് വീട്ടിലും ഇല്ല… നടി പരാതി നൽകാൻ വൈകിയത് കുറ്റമായി കാണാനാവില്ലെന്ന് കോടതി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നും വാർത്തകൾ പുറത്തുവരുന്നു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയതായാണ് അറിയാൻ കഴിയുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകൻ അറിയിച്ചു. എങ്കിലും അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന ഭയം കാരണം സിദ്ദിഖ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി നിരാകരിച്ചത്. നടി പരാതി നൽകാൻ വൈകിയത് കുറ്റമായി കാണാനാവില്ലെന്നും പരാതിക്കാരിയെ വ്യക്തിഹത്യ നടത്താനാവില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖിനെ അറസ്റ്റു ചെയ്യാൻ തടസങ്ങളില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. കോടതി ഉത്തരവ് പരിശോധിച്ച ഉടൻ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

സിദ്ദിഖ് ഒളിവിൽ താമസിക്കുന്ന ഹോട്ടൽ കണ്ടെത്തി…!!! അന്വേഷണ സംഘം ഹോട്ടലിലേക്ക്… സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാൻ നീക്കം…!! സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് പാലാരിവട്ടത്ത് വച്ച്…

മുകേഷിനെ അറസ്റ്റ് ചെയ്തു.. !!! പ്രത്യേക അന്വേഷണസംഘം എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി… പിന്നാലെ ജാമ്യത്തിൽവിട്ടു

നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് നിർദേശം..!! സുപ്രീംകോടതിയുടെ തീരുമാനം വരെ കാത്തിരിക്കേണ്ടതില്ല… വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ്…!!! തിരച്ചിൽ ഊർജിതമാക്കി

വർഷങ്ങളായി പൂരത്തിന് ഒരുക്കുന്ന ക്രമീകരണങ്ങളിൽ എഡിജിപി മാറ്റം വരുത്തി..!!! ഇതിനായി പൂരത്തിന് 3 ദിവസം മുൻപ് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു… ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിൽ പൊലീസ് നടപ്പാക്കി

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഹിസ്ബുള്ളയുടെ മനുഷ്യകവചം ആകരുത്…!!! ഞങ്ങൾക്ക് ആയുധമെടുത്തേ മതിയാകൂ…!!! നിങ്ങളുടെ സ്വീകരണമുറികളിൽ റോക്കറ്റുകളും ഗാരേജുകളിൽ മിസൈലുകളും അവർ ഒളിപ്പിക്കുന്നു… യുദ്ധം നിങ്ങൾക്കെതിരെയല്ല.., ഹിസ്ബുള്ളയ്‌ക്കെതിരെയാണെന്ന് ഇസ്രായേൽ

മസ്‌കറ്റ് ഹോട്ടലിലെ 101 D എന്ന മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 Dയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല..!!! ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല..!! മന്ത്രിയുടെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല.. ശശീന്ദ്രനെ വേദിയിലിരുത്തി അപമാനിച്ച് അൻവർ..!!!! അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നു…

high court denied siddique’s plea in rape case
high court rape sexual assault Siddique

pathram desk 1:
Leave a Comment