നാൽപതോളം അവശിഷ്ടങ്ങൾ…!! ഇന്ന് കണ്ടെത്തിയതൊന്നും അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ല…!!! മരങ്ങളും കയറുകളും ആം​ഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്…!! ലഭിച്ച 95 ശതമാനം ഭാ​ഗങ്ങളും മറ്റുവാഹനങ്ങളുടേതാണ്…

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തുന്ന തിങ്കളാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ മുതൽ ​ഗം​ഗാവലി പുഴയിൽ നടത്തിയ ഡ്രഡ്ജിങ്ങിൽ നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ ബമ്പർ അർജുന്റെ ലോറിയുടേതാണെന്ന് നേരത്തെ മനാഫ് പറഞ്ഞിരുന്നു. എന്നാൽ ലോഹഭാ​ഗങ്ങളടക്കം വേറേയും നിരവധി വസ്തുക്കൾ കണ്ടെത്തിയതോടെ ഇവയൊന്നും അർജുന്റെ ലോറിയുടേത് അല്ലെന്ന നി​ഗമനത്തിൽ അദ്ദേഹം എത്തി. ലഭിച്ച ലോഹ ഭാ​ഗങ്ങളടക്കം ​ഗ്യാസ് ടാങ്കറിന്റേതാകാം എന്നാണ് മനാഫ് വ്യക്തമാക്കുന്നത്.

‘കണ്ടെത്തിയവയിൽ അർജുന്റെ ലോറിയുടേതെന്ന് പറയാൻ കൂടുതൽ ഭാ​ഗങ്ങളൊന്നും ഇല്ല. നിരവധി ഭാ​ഗങ്ങൾ ഡ്രെഡ്ജറിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും നമ്മുടെ ലോറിയുടേതല്ല. മരങ്ങളും കയറുകളും ആം​ഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്. കണ്ടെത്തിയ 95 ശതമാനം ഭാ​ഗങ്ങളും മറ്റുവാഹനങ്ങളുടേതാണ്. വേറെ ഏതോ വാഹനം എൻജിനടക്കം തകർന്നിട്ടുണ്ട്. മറ്റു എൻജിൻ ഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്’, മനാഫ് കൂട്ടിച്ചേർത്തു.

മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു..!! ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി.., മറ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാട്ടിലെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ..? എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും തകര്‍ക്കാം എന്നതാണ് ചിന്തിക്കുന്നത്…

ടയറുകൾ അടക്കം നാൽപതോളം അവശിഷ്ടങ്ങളാണ് ഡ്രെഡ്ജിങിൽ തിങ്കളാഴ്ച കണ്ടെത്തിയത്. മൂന്നുദിവസമായി തുടരുന്ന ഡ്രഡ്ജിങിൽ അർജുന്റെ ലോറിയിലേതെന്ന് പറയാൻ പ്രധാനമായും ലഭിച്ചത് തടിക്കഷ്ണങ്ങളും കയറും മാത്രമാണ്. റിട്ട.മേജർ ജനറൽ ഇന്ദ്രപാലൻ ഷിരൂരിൽ എത്തിയിട്ടുണ്ട്. അദ്ദേഹം അടയാളപ്പെടുത്തിയ നാലാമത്തെ പോയിന്റ് കേന്ദ്രീകരിച്ചാവും ചൊവ്വാഴ്ച പരിശോധന നടക്കുക.

അതേസമയം, കഴിഞ്ഞദിവസം ​ഗം​ഗാവലിയിൽനിന്ന് ലഭിച്ച അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. പോലീസ് സർജനും വെറ്ററിനറി സർജനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ഥി പശുവിൻ്റേതാണ് എന്നാണ് പുതിയ റിപ്പോർട്ട്.

പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കെന്ന് എഡിജിപിയുടെ റിപ്പോർട്ട്…!!! അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കം..? ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്നു…

അടങ്ങാതെ അൻവർ..!!! കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല, പിന്നല്ലേ പാവം ശശീന്ദ്രൻ…, ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല.., നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ…, തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ…

pathram desk 1:
Related Post
Leave a Comment