മുകേഷ് രാജിവയ്ക്കില്ല..!! വനിതാ നേതാക്കളുടെ ആവശ്യം തള്ളി..!! പീഡനക്കേസിൽനിന്ന് സംരക്ഷിച്ച് സിപിഎം… കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാര്‍ട്ടി ഒന്നടങ്കം മുകേഷിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും.

കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തില്‍ സി.പി.എം. സ്വീകരിച്ച നിലപാട്. യു.ഡി.എഫ്. എം.എല്‍.എമാര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയും വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം തീര്‍ത്തു.

അതേസമയം ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

‘ബ്രോ ഡാഡി’ ഷൂട്ടിങ്ങിനിടെ നടിയെ അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ച കേസ്: അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടു.. സംഭവം വിശദീകരിച്ച് പൃഥ്വിരാജ്

ജഡ്ജി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ.., തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.., മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഇതേ ജഡ്ജി..!! പരാതിയുമായി അനിൽ അക്കര

മുകേഷിനെതിരെ ലൈംഗിക പീഡന പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘത്തോടും മുകേഷ് മുഖം തിരിച്ചതായാണ് റിപ്പോർട്ടുകൾ. പീഡന പരാതിയിൽ തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് ഫ്ലാറ്റിന്റെ താക്കോൽ കൈമാറാതെയാണ് മുകേഷ് പ്രതികരിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയിൽ മുകേഷ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി. പാർട്ടി നടപടി ഉണ്ടാകാതിരുന്നതോടെ താൻ തന്നെയാണ് ഇപ്പോഴും എംഎൽഎ എന്ന് സൂചിപ്പിക്കാൻ ഫേസ്ബുക്കിൽ പെരുമൺ പാലത്തിൻറെ ചിത്രവും മുകേഷ് ഇന്ന് പോസ്റ്റ് ചെയ്തു.

pathram desk 1:
Leave a Comment