മാസം 500 രൂപ വാടക…!!!​ പട്ടിക്കൂട്ടിൽ താമസം; അതിഥി തൊഴിലാളിയുടെ ദയനീയ ജീവിതം

കൊച്ചി: എറണാകുളത്ത് അതിഥി തൊഴിലാളി മൂന്ന് മാസമായി കഴിയുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിൽ പ്രതിമാസം 500 രൂപ വാടക നൽകി കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സമ്പന്നന്റെ വീടിന് പുറകിലുള്ള പഴയ വീട്ടിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. അവിടെ താമസിക്കാൻ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടിൽ താമസിക്കുന്നതെന്നാണു ശ്യാം സുന്ദർ പറയുന്നത്. നാലുവർഷമായി ശ്യാം സുന്ദർ കേരളത്തിലെത്തിയിട്ട്.

പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാൻ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടിൽ വാടകക്കാർ ഉണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പറയുന്നു.

തിരച്ചിൽ ഇനി പുഴയിലേക്ക്…, റോഡിലെ​ 98 % മണ്ണും നീക്കിയിട്ടും ലോറിയില്ല

പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്നാണ് ന്യൂസ് സംഘം സ്ഥലത്തെത്തിയത്. നാട്ടിലെ പ്രമാണിയുടെ പഴയ വീടിന് സമീപത്തെ പഴയ പട്ടിക്കൂട് തുറന്നുനോക്കിയപ്പോൾ അവിടെ അതിഥി തൊഴിലാളി താമസിക്കുന്നതായി വ്യക്തമായി. നാലു വര്‍ഷമായി ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട്.
പിറവത്തെത്തിയപ്പോൾ കയ്യില്‍ പണം ഇല്ലാത്തതിനാൽ ഈ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്നു. അവർ നൽകുന്ന വാടകക്കാശ് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

പാചകവും കിടപ്പും എല്ലാം ഇതിനുളളിൽത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു. കാർഡ്ബോർഡുവെച്ച് പട്ടിക്കൂട് മറച്ചാണ് മഴയേയും തണുപ്പിനേയും ചെറുക്കുന്നത്. പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നുമാണ് വീട്ടുടമ പറയുന്നത്. കുറെ പേര്‍ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ഉടമയുടെ പ്രതികരണം.

വാര്‍ത്തയെ തുടര്‍ന്ന് പൊലീസും നാട്ടുകാരുംനഗരസഭ അധികൃതരും ഇടപെട്ടു. ഇത്തരത്തില്‍ മോശം സാഹചര്യത്തില്‍ പട്ടിക്കൂട് വാടകക്ക് നല്‍കി വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുടമയെ പൊലീസ് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മരണം സംഭവിച്ചത് മരുന്ന് കൊടുക്കുന്നതിന് തൊട്ടു മുൻപ്; ആന്റിബോഡി മരുന്നും പ്രതിരോധ വാക്സിനും എത്തിച്ചിരുന്നു; ഉറവിടത്തെ കുറിച്ച് ഏകദേശ ധാരണ; മൂന്നു പേരുടെ സാംപിൾ കൂടി പരിശോധനക്കയച്ചു;

ഏഷ്യാനെറ്റ് ന്യൂസിൻ്റെ വീഡിയോ കാണാം

Courtesy – Asianet News

pathram desk 1:
Leave a Comment