അഗര്‍ത്തല: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ തല വെട്ടിയെടുത്ത് മകന്‍. ത്രിപുരയിലെ ഖോവായ് ജില്ലയിലെ രത്തന്‍പൂരിലാണ് സംഭവം. 24 കാരനായ ഹരിചരണ്‍ ഝര എന്ന യുവാവാണ് 55 കാരിയായ അമ്മ പര്‍ബതി ഝരയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഹരിചരണ്‍ ഝര അമ്മയോട് പണം ആവശ്യപ്പെട്ടെന്നും ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയെന്നും ഇരയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രക്തത്തില്‍ കുളിച്ച നിലയിലാണ് പാര്‍ബതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Leave a Comment