തോക്ക് കണ്ടെടുത്തു; ട്രംപ് അടുത്ത നാഷണൽ കൺവെൻഷനിൽ പങ്കെടുക്കും Latest updates…

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പിൽ യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്ന് അന്വേഷണം ആരംഭിച്ചു. വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കിയാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്.

വെടിവച്ചത് ഇരുപതുകാരൻ
ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ–15 സെമി ഓട്ടോമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ട്രംപ് ആശുപത്രി വിട്ടു
വെടിവയ്പിൽ പരുക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചു.

വിശദീകരിച്ച് ട്രംപ്
വെടിയേറ്റ സംഭവം വിശദീകരിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസംഗത്തിനിടെ ചെറിയ ശബ്ദം കേട്ടതായും, വെടിയുണ്ട ശരീരത്തെ കീറി കടന്നു പോയി. “എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി, അതിൽ ഒരു വിസിലിംഗ് ശബ്ദവും വെടിയൊച്ചകളും ഞാൻ കേട്ടു, ഉടൻ തന്നെ ബുള്ളറ്റ് ചെവിയിൽ തുളച്ചുകയറി. ഇത്തരമൊരു പ്രവൃത്തി നമ്മുടെ രാജ്യത്ത് നടക്കുമെന്നത് അവിശ്വസനീയമാണ്. പെൻസിൽവാനിയയിലെ റാലിക്കിടെ വെടിയേറ്റതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ട്രംപ്. നിലവിൽ ഡോക്ടർമാരുടെ പരിചരണത്തിലാണു ട്രംപ്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ‘‘പിതാവിനോട് കാണിക്കുന്ന സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’–ട്രംപിന്റെ മകൾ ഇവാൻക എക്സിൽ കുറിച്ചു.

അത്രയും ദേഷ്യത്തിൽ ധോണിയെ ഇതുവരെ കണ്ടിട്ടില്ല; വെള്ളംകൊണ്ടുകൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ ശ്രീശാന്തിന് നാട്ടിലേക്കുള്ള ടിക്കറ്റ് നാളെതന്നെ ബുക്ക് ചെയ്യെന്ന് ധോണി

പ്രസംഗത്തിനിടെ ട്രംപിന് വെടിയേൽക്കുന്നതും അദ്ദേഹം നിലത്തേക്ക് ഇരിക്കുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ 2 പേർക്കു പരുക്കേറ്റതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അക്രമി സ്റ്റേജിന് നേരെ പലതവണ വെടിയുതിർത്തു. അക്രമിയെ വധിച്ചതായും രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റതായും സുരക്ഷാസേന വ്യക്തമാക്കി.കൃത്യമായ ഇടപെടലിനു ട്രംപ് സുരക്ഷാ സേനയ്ക്ക് നന്ദി അറിയിച്ചു. അതേസമയം ഒരാൾ ആയുധവുമായി കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു.

ഡോണാൾഡ് ട്രംപിന് വെടിയേറ്റു; വീഡിയോ

ട്രംപിൻ്റെ റാലിക്ക് നേരെയുണ്ടായ വെടിവെയ്പ്പിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അപലപിച്ചു, ‘ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

pathram desk 1:
Leave a Comment