ടൂ വീലർ ഇൻഷുറൻസ് എടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

കൊച്ചി: ടൂവീലർ ഉടമകൾക്ക് സുരക്ഷിതത്ത്വം ഉറപ്പു വരുത്തുന്നതിന് നിയമപരമായും ഒരു ഇൻഷുറൻസ് പോളിസി നി‌ർബന്ധമാണ്. നിരവധി പോളിസികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ ഇതിൽനിന്ന് മികച്ച ഒരു പോളിസി തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറുന്നു. പല കമ്പനികളുടെ പ്രീമിയങ്ങൾ തമ്മിൽ താരതമ്യം ചെയ്യുക, ക്ലെയിമില്ലാത്ത വർഷങ്ങളിലെ നോ ക്ലെയിം ബോണസ് നേടിയെടുക്കുക, യോജിച്ച വിധത്തിൽ ഡിഡക്ടബിൾസ് പോളിസിയിൽ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഒരു ടൂവീലർ ഇൻഷുറൻസ് പോളിസി സ്വന്തമാക്കുന്നതിനു മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ടൂവീലർ ഇൻഷുറൻസ് രണ്ട് തരത്തിൽ
തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസ്, കോംപ്രിഹെൻസീവ് ഇൻഷുറൻസ് എന്നിങ്ങനെ, പൊതുവെ ടൂവീലർ ഇൻഷുറൻസ് രണ്ട് തരത്തിലാണ് ലഭിക്കുന്നത്. തേർഡ് പാർട്ടികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കവറേജ് ലഭിക്കുന്ന പോളിസിയാണിത്. അതായത് നിങ്ങളുടെ സ്വന്തം വാഹനത്തിന്റെ ഡാമേജിന് കവറേജ് ലഭിക്കിക്കില്ല. എല്ലാ ടൂവീലർ ഉടമകളും നിർബന്ധമായി ഒരു തേർ‍ഡ് പാർട്ടി പോളിസിയെങ്കിലും എടുത്തിരിക്കണം. അതേ സമയം കോംപ്രിഹെൻസീവ് കവറേജിൽ തേർഡ് പാർട്ടിക്കും, നിങ്ങളുടെ വാഹനത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇക്കാരണത്താൽ തന്നെ പ്രീമിയം ഉയർന്നാലും കോംപ്രിഹെൻസീവ് കവറേജ് നേടുന്നതാണ് അഭികാമ്യം.

സം ഇൻഷ്വേർഡ് എത്ര?
മോഷണത്തിലൂടെയോ, മറ്റ് രീതികളിലോ വാഹനത്തിന് ആകെ സംഭവിക്കാവുന്ന നഷ്ടത്തിനുള്ള പരമാവധി സം ഇൻഷ്വേർഡ് എത്രയെന്നതാണ് IDV സൂചിപ്പിക്കുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ഇപ്പോഴത്തെ വിപണി വിലയുമായി ചേർന്നു നിൽക്കുന്നതാണ് IDV എന്നത് ഉറപ്പാക്കേണ്ടതാണ്. കുറഞ്ഞ ഇൻഷുറൻസ് പരിരക്ഷ, കൂടിയ ഇൻഷുറൻസ് പ്രീമിയം എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഈ തിരിച്ചറിവ് സഹായകമാകും.

ആ‍ഡ് ഓൺ കവറേജുകൾ
പ്രത്യേക തരം അധിക കവറേജുകൾ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം നൽകുന്നവയാണ് ആ‍ഡ് ഓൺ കവറേജുകൾ. ഇതിനായി അധിക തുക നൽകേണ്ടതാണ്. സീറോ ഡിപ്രീസിയേഷൻ, റോഡ് സൈഡ് അസിസ്റ്റൻസ്, എൻജിൻ പ്രൊട്ടക്ഷൻ, പേഴ്സണൽ ആക്സിഡന്റ് കവർ എന്നിങ്ങനെ വിവിധ തരം ആഡ് ഓൺ പോളിസികൾ ലഭ്യമാണ്. ആഡ് ഓൺ കവർ ആകെ പ്രീമിയം വർധിപ്പിക്കുമെങ്കിലും അടിയന്തര ഘട്ടങ്ങളിൽ സഹായകമായേക്കും.

CSR പരിശോധിക്കണം
ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം (Claim Settlement Ratio – CSR) ഇൻഷുറൻസ് പോളിസി നേടുന്നതിനു മുമ്പ് പരിശോധിക്കേണ്ടതാണ്. ഉയർന്ന് CSR ഉള്ള കമ്പനികളാണെങ്കിൽ വലിയ തടസ്സങ്ങളും, ബുദ്ധിമുട്ടുകളുമില്ലാതെ ക്ലെയിം സെറ്റിൽമെന്റ് ലഭിക്കാം. അപടകങ്ങൾ, ബ്രേക്ക് ഡൗൺ മുതലായ അടിയന്തിര സാഹചര്യങ്ങളിൽ ചിലവ് കുറഞ്ഞ സർവീസ് ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനിയുടെ ക്യാഷ്ലെസ് ​ഗാരേജുകൾ സഹായിക്കും. ഇവിടെ കമ്പനിയുടെ ​ഗാരേജ് നെറ്റ് വർക്ക് എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കാം.


.
.
.
.

pathram:
Leave a Comment