ഞാൻ മിണ്ടൂല.. എനിക്ക് നസ്ലിൻ ചേട്ടനെ കല്യാണം കഴിപ്പിച്ചു തരൂല്ലല്ലോ!

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദൂട്ടി.മേക്കപ്പൊക്കെ ചെയ്യുന്നതിലൂടെ സോഷ്യൽ മീഡിയയിൽ താരമായ നന്ദൂട്ടിയുടെ പരാതി വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ.

യുവനടൻ നസ്ലിനെ കല്യാണം കഴിക്കണം എന്നാണ് നന്ദൂട്ടിയുടെ ഇപ്പോഴത്തെ ആവശ്യം.നസ്ലിനെ കല്യാണം കഴിപ്പിച്ചുകൊടുക്കാത്തതുകൊണ്ട് അമ്മയോട് പിണങ്ങിയിരിക്കുകയാണ് കുട്ടിത്താരം.

നസ്ലിൻ ചേട്ടൻ എപ്പോഴാ തന്നെ കാണാൻ വരുന്നതെന്നും നന്ദൂട്ടി ചോദിക്കുന്നു. ഇന്നുതന്നെ തനിക്ക് നസ്ലിനെ കല്യാണം കഴിക്കണമെന്നും നന്ദൂട്ടി അമ്മയോട് ആവശ്യപ്പെടുന്നുണ്ട്.

ഇന്ന് മഴയല്ലെ അതുകൊണ്ട് ഇന്ന് നസ്ലിന് വരാൻ പറ്റില്ലെന്നുമൊക്കെ പറഞ്ഞു തടിതപ്പുകയാണ് നന്ദൂട്ടിയുടെ അമ്മ.

എന്തായാലും കല്യാണക്കാര്യത്തിൽ നസ്ലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

pathram desk 2:
Related Post
Leave a Comment