കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല; ഏറ്റവും കുറവ് തിരുവനന്തപുരം

കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല (99.92% വിജയം).

ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08).

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാലാ (100 ശതമാനം).

ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്– 4964 പേർ.

ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം: സർക്കാർ സ്കൂളുകൾ –892, എയ്ഡഡ് സ്കൂളുകൾ– 1139, അൺ എയ്ഡഡ് സ്കൂളുകൾ–443. കഴിഞ്ഞ വർഷത്തേക്കാൾ 107 സ്കൂളുകളുടെ കുറവുണ്ട്. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 9 മുതൽ 15 വരെ നൽകാം.

സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാംവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്കു വരെ സേ പരീക്ഷയെഴുതാം.

pathram desk 2:
Related Post
Leave a Comment