ദീപിക പദുക്കോണിൻ്റെ 82°ഇ റിലയൻസ് റീട്ടെയിലിൻ്റെ ടിറയുമായി പങ്കാളിത്തത്തിൽ

മുംബൈ: ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82°ഇ, റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം, 82°ഇ -യുടെ ഡി റ്റു സി മോഡലിൽ നിന്നുള്ള വലിയ വിപുലീകരണമാണ്. ഇനി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ റീട്ടെയിൽ അനുഭവം ഉപഭോക്താക്കൾക്ക് നൽകും.

ചർമ്മസംരക്ഷണം, ബോഡി കെയർ, പുരുഷന്മാരുടെ ശ്രേണി എന്നിവയിലുള്ള ജനപ്രിയ ഉൽപ്പന്നങ്ങളായ അശ്വഗന്ധ ബൗൺസ്, ലോട്ടസ് സ്പ്ലാഷ്, ടർമെറിക് ഷീൽഡ് തുടങ്ങിയവ ടിറ-യിൽ ലഭ്യമാക്കിക്കൊണ്ട് 82°ഇ അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. മുമ്പ് ഡി റ്റു സി പ്ലാറ്റ്‌ഫോം വഴി ആക്‌സസ് ചെയ്തിരുന്ന 82°ഇ ഉൽപ്പന്നങ്ങൾ, ഇപ്പോൾ ടിറ പ്ലാറ്റ്‌ഫോമിലേക്കും വ്യാപിക്കും, ഇന്ത്യയിൽ ഉടനീളമുള്ള തിരഞ്ഞെടുത്ത വിപണികളിലെ ടിറ സ്റ്റോറുകളിൽ 82°ഇ ഉത്പ്പന്നങ്ങൾ ആദ്യമായി ഓഫ്‌ലൈനായി ലഭ്യമാകും.

pathram desk 2:
Related Post
Leave a Comment