സ്വർണവില 54000ലേക്ക്.. നാളെയും വർധിക്കാൻ സാധ്യത

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപയും, പവന് 800 രൂപയും വർദ്ധിച്ച് യഥാക്രമം 6720 രൂപയും,53760 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്.
24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി.
2004ൽ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോൾ 75 ലക്ഷം രൂപയായിരിക്കുന്നത്.

ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 58,500 രൂപയ്ക്ക് അടുത്ത് നൽകണം.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5620 രൂപയായി.

വെള്ളി വിലയും ഉയരുകയാണ്.
അന്താരാഷ്ട്ര സ്വർണ വില 2340 കടന്ന് 2387 ഡോളർ പുതിയ ഉയരം രേഖപ്പെടുത്തി.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനാൽ സ്വർണ്ണത്തിനായുള്ള സമീപകാല അപ്പീൽ ശക്തമാണ്. എന്ന് akgsma സംസ്ഥാന ട്രഷർ അബ്ദുൽ നാസർ പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നതായും അദ്ദേഹം അറിയിച്ചു .
ഉച്ചയോടെ അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളർ കടന്നു. ഇതിനാൽ നാളെയും സ്വർണ വില കുതിക്കാൻ സാധ്യത ഉണ്ട്.

pathram desk 2:
Related Post
Leave a Comment