കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മെറ്റ് സിറ്റിയിൽ സ്വീഡനിൽ നിന്നുള്ള സാബ് കമ്പനി കാൾ-ഗസ്താഫ് റൈഫിൾ ആയുധ സിസ്റ്റത്തിൻ്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് റിലയൻസ് അറിയിച്ചു. ഹരിയാനയിൽ പ്ലാൻ്റിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ ഒപ്പുവച്ചു.
പ്രതിരോധ നിർമ്മാണത്തിൽ ഇന്ത്യയിലെ ആദ്യത്തെ 100% വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപമാണിത് (എഫ്‌ഡിഐ). പ്രതിരോധ സാങ്കേതികവിദ്യകളിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിൽ ഇതിലൂടെ ഒരു പുതിയ അധ്യായം ആരംഭിക്കും. സ്വീഡൻ കേന്ദ്രീകൃതമായ പ്രതിരോധ ഉൽപ്പന്ന നിര്മാണ കമ്പനിയാണ് സാബ്. ഇന്ത്യയുമായി നിലവിലുള്ള ബന്ധത്തിന്റെ തുടർച്ചയാണ് പുതിയ നിർമാണ പ്ലാന്റ്.
റിലയൻസ് മെറ്റ് സിറ്റിയിൽ 9 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുണ്ട്. ഉത്തരേന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് ഹബ്ബുകളിലൊന്നായ ഇവിടെ, പ്രതിരോധം, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോ കമ്പോണൻ്റ്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, എഫ്എംസിജി, പാദരക്ഷകൾ, പ്ലാസ്റ്റിക്, ഉപഭോക്തൃ ഉൽപന്നങ്ങൾ തുടങ്ങി നിരവധി വ്യവസായങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐജിബിസി പ്ലാറ്റിനം റേറ്റഡ് ഇൻ്റഗ്രേറ്റഡ് സ്‌മാർട്ട് സിറ്റികളിലൊന്നാണിത്. ഇലക്ട്രോണിക്‌സ് മുതൽ ഓട്ടോ-കമ്പോണൻ്റ്‌സ് മുതൽ മെഡിക്കൽ ഉപകരണ മേഖലകൾ വരെയുള്ള 6 ജാപ്പനീസ് കമ്പനികളെ ഉൾക്കൊള്ളുന്ന മെറ്റ്, ഹരിയാനയിലെ ഏക ജപ്പാൻ ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് (ജെഐടി) കൂടെയാണ്. ദക്ഷിണ കൊറിയയിൽ നിന്നുള്ള 6 കമ്പനികളും സ്വീഡൻ ഉൾപ്പെടെ യൂറോപ്പിൽ നിന്നുള്ള ഒന്നിലധികം കമ്പനികളും ഇവിടെയുണ്ട്.
ഈ നാട് നന്നാവണമെങ്കിൽ…
Leave a Comment