മൂന്ന് കോടി രൂപയുടെ ഭൂമിക്ക് വെറും 1200 രൂപ..!!! പള്ളിക്ക് ഭൂമി നൽകിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വയനാട് മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ഭൂമി പള്ളിക്ക് പതിച്ചു നൽകിയത്.

2015 ലെ കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് 1,200 രൂപയ്ക്ക് കൈമാറിയത്. പള്ളിക്ക് ഭൂമി ദാനം ചെയ്തത് ചോദ്യം ചെയ്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്.

വിപണി വില നൽകിയാൽ മാത്രം ഭൂമി വിട്ടു നൽകിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി. ഒരു മാസത്തെ സമയ പരിധിക്കുള്ളിൽ തുക നൽകി വാങ്ങാൻ തയാറാകുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശം നൽകി.

ആദിവാസികളടക്കം വീട് വയ്ക്കുന്നതിന് 5 സെന്റ് ഭൂമിക്കു വേണ്ടി സർക്കാരിന് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഭൂമി ദാനങ്ങൾ നടക്കുന്നതെന്ന് കോടതി വിമർശിച്ചു.


.
.

.
.

.
.


pathram desk 1:
Related Post
Leave a Comment