ആകർഷകമായ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ

മുംബൈ: യുഎഇ, യുഎസ്എ, വാർഷിക പാക്കുകളും സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തി റിലയൻസ് ജിയോ മൂന്ന് പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. യുഎഇ റോമിംഗ് പ്ലാനുകൾക്ക് 21 ദിവസത്തെ വാലിഡിറ്റി 2,998 രൂപയ്ക്കും, 14 ദിവസത്തെ വാലിഡിറ്റി 1,598 രൂപയ്ക്കും, ഏഴ് ദിവസം വാലിഡിറ്റി 898 രൂപ നിരക്കിലുമാണ് ലഭ്യമാക്കുന്നത്.

ജിയോയുടെ 2,998 രൂപ പ്ലാൻ 250 മിനിറ്റ് വീതം ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, 7 ജിബി ഡാറ്റ എന്നിവ നൽകുന്നു. 1,598 രൂപ പ്ലാനിൽ 150 മിനിറ്റ് വീതം ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, 3 ജിബി ഡാറ്റ എന്നിവ ലഭിക്കും. 898 രൂപ പ്ലാനിൽ 100 മിനിറ്റ് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, 1 ജിബി ഡാറ്റ എന്നിവയുണ്ട്. എല്ലാ പ്ലാനുകളും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു.

യുഎസ്എ റോമിംഗ് പ്ലാനുകളിൽ 3,455 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റി, 2,555 രൂപയ്ക്ക് 21 ദിവസം വാലിഡിറ്റി , 1,555 രൂപയ്ക്ക് 10 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കും. 3,455 രൂപ പ്ലാനിൽ 25 ജിബി ഡാറ്റയും 250 വോയ്‌സ് മിനിറ്റും, 2,555 രൂപ പ്ലാനിൽ 15 ജിബി ഡാറ്റയും 250 വോയ്‌സ് മിനിറ്റും, 1,555 രൂപ പ്ലാനിൽ 7 ജിബി ഡാറ്റയും 150 വോയ്‌സ് മിനിറ്റും ലഭിക്കും. എല്ലാ പ്ലാനുകളിലും 100 എസ്എംഎസുകളും ഉണ്ട്. ജിയോയുടെ 2,799 രൂപയുടെ വാർഷിക റോമിംഗ് പ്ലാൻ 365 ദിവസം വാലിഡിറ്റിയും 2 ജിബി അതിവേഗ ഡാറ്റയും 100 എസ്എംഎസുകളും, 100 വോയ്‌സ് മിനിറ്റും (ഇൻകമിംഗ്,ഔട്ട്‌ഗോയിംഗ്) നൽകുന്നു. 51 രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാം.

2047ൽ ഇന്ത്യ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കും; ഗുജറാത്ത് മാത്രം 3 ട്രില്യണാകും; ഒരു ശക്തിക്കും തടയാനാവില്ലെന്ന് മുകേഷ് അംബാനി

ഇൻ-ഫ്ലൈറ്റ് പ്ലാനുകളിൽ 195 രൂപയ്ക്ക് 250എംബി, 295 രൂപയ്ക്ക് 500എംബി, 595 രൂപയ്ക്ക് 1ജിബി ഡാറ്റ എന്നിങ്ങനെയാണ് നിരക്ക്. ഈ മൂന്ന് പ്ലാനുകളും 100 വോയ്‌സ് മിനിറ്റുകൾ, 100 എസ്എംഎസ്, ഒരു ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്നു. 22 എയർലൈനുകളിൽ ഉപയോഗിക്കാം. സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളുള്ള ജിയോയുടെ വോയ്‌സ്, ഡാറ്റ പാക്കുകൾ 2,499 രൂപയ്ക്ക് പ്രതിദിനം 250 എംബി ഡാറ്റ, 3,999 രൂപയ്ക്ക് 4 ജിബി ഡാറ്റ, 4,999 രൂപയ്ക്ക് 5 ജിബി ഡാറ്റ, 5,999 രൂപയ്ക്ക് 6 ജിബി ഡാറ്റ എന്നിവ നൽകുന്നു.

ജിയോയുടെ 2,499 രൂപയുടെ പ്ലാൻ 100 മിനിറ്റ് ഔട്ട്‌ഗോയിംഗ്+സൗജന്യ ഇൻകമിംഗ്, പ്രതിദിനം 100 എസ്എംഎസ്, 35 രാജ്യങ്ങളിൽ 10 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. 3,999 രൂപയുടെ പ്ലാനിൽ 250 മിനിറ്റ് ഔട്ട്‌ഗോയിംഗ്+സൗജന്യ ഇൻകമിംഗ്, 4ജിബി ഡാറ്റ, 100 എസ്എംഎസ്, 51 രാജ്യങ്ങളിൽ 30 ദിവസത്തെ വാലിഡിറ്റി എന്നിവയുണ്ട്. 4,999 രൂപയുടെ പ്ലാനിൽ 1500 മിനിറ്റ് ഔട്ട്‌ഗോയിംഗ്+സൗജന്യ ഇൻകമിംഗ്, 5ജിബി ഡാറ്റ, 1500 എസ്എംഎസ്, 35 രാജ്യങ്ങളിൽ 30 ദിവസത്തെ വാലിഡിറ്റി എന്നിവയുണ്ട്. 5,999 രൂപയുടെ പ്ലാനിൽ 400 മിനിറ്റ് ഔട്ട്‌ഗോയിംഗ് (ലോക്കൽ+ഇന്ത്യ+റോ+വൈഫൈ) സൗജന്യ ഇൻകമിംഗ്, 6ജിബി ഡാറ്റ, 500 എസ്എംഎസ്, 51 രാജ്യങ്ങളിൽ 30 ദിവസത്തെ വാലിഡിറ്റി എന്നിവയും ലഭിക്കും.

pathram:
Related Post
Leave a Comment