തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു.
എസ്ഡിപിഐ, ആം ആദ്മി പാര്‍ട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിന്റെ 12 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ തെരഞ്ഞെടുപ്പ് നടന്നതില്‍പ്പെടുന്നു. എൽഡിഎഫ് 12 ൽ നിന്ന് പത്തിലേക്ക് ചുരുങ്ങി.
ബിജെപി ആറിടത്തുനിന്ന് നാലിലേക്കൊതുങ്ങി. ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു. യുഡിഎഫ് സീറ്റാണ് എഎപി പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തിൽ മത്സരം നടന്ന പാലക്കാട് വാണിയംകുളം വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.
Leave a Comment