സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് കടന്നു, 21,​000 ഭേദിച്ച് നിഫ്റ്റി

ന്യൂഡല്‍ഹി: ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് കടന്ന് മുന്നേറുന്നു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം.

ദിവസങ്ങളായി ബുള്ളിഷ് ട്രെന്‍ഡിലാണ് ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നതിന് പിന്നാലെയാണ് സെന്‍സെക്‌സും നിക്ഷേപകര്‍ ഉറ്റുനോക്കിയിരുന്ന നിര്‍ണായക ലെവല്‍ ആയ 70,000 മറികടന്നത്.

നിലവില്‍ 200 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.ഒഎന്‍ജിസി, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്. സിപ്ല, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ആശുപത്രി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

കാന‍ഡയിലേക്ക് പോകുന്ന വിദ്യാ‌ർത്ഥികൾക്ക് വൻ തിരിച്ചടി

pathram desk 1:
Related Post
Leave a Comment