കോട്ടയം: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം വിടചൊല്ലി. പതിനൊന്ന് മണിയോടെ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും കാനത്തിന് അന്തിമോപചാരമർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്ത്യഞ്ജലിയേകാൻ ഒഴുകിയെത്തിയത്.
തിരുവനന്തപുരത്ത് നിന്ന് 13 മണിക്കൂർ നീണ്ട വിലാപയാത്ര ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് കോട്ടയത്തെത്തിയത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങൾ ഇവിടേക്കും ഒഴുകിയെത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു ശേഷം രാവിലെ 7.30-ഓടെയാണ് കാനത്തെ വീട്ടിൽ പൊതുദർശനമാരംഭിച്ചത്.
Leave a Comment