കോന്നിയില്‍ ഇസാഫ് ബാങ്ക് പുതിയ ശാഖ തുറന്നു

കോന്നി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കോന്നിയില്‍ പുതിയ ശാഖ ആരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോന്നിയില്‍ ശാഖ തുറന്നത്. ബ്രാഞ്ചിന്റെ ഉദ്ഘാടനം കോന്നി എം എല്‍ എ അഡ്വ. കെ. യു. ജനീഷ് കുമാര്‍ നിര്‍വ്വഹിച്ചു. വ്യക്തിഗത ബാങ്കിങ്, ലോക്കര്‍ സൗകര്യം, വിവിധ നിക്ഷേപ, വായ്പ സേവനങ്ങള്‍ ശാഖയില്‍ ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഡി. അനില്‍കുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് റീജണല്‍ ഹെഡ് പ്രദീപ് നായര്‍, ക്ലസ്റ്റർ ഹെഡ് ഹാരി വി. മാഞ്ഞൂരാൻ, കേരള റീട്ടെയ്ല്‍ ഫൂട്ട്‍വെയർ അസോസിയേഷന്‍ ചെയര്‍മാന്‍ പി. ജെ. ജേക്കബ്ബ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

pathram desk 1:
Leave a Comment