സർക്കുലർ ഡിസൈൻ ചലഞ്ചിൽ അനീഷ് മൽപാനി യുടെ ബ്രാൻഡ് ‘വിത്തൗട്ട്’ വിജയിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നെക്സ്റ്റ്-ജെൻ ഫാബ്രിക് ബ്രാൻഡായ ആർ- ഇലാൻ ( R|ElanTM ) സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സുസ്ഥിരതാ അവാർഡായ സർക്കുലർ ഡിസൈൻ ചലഞ്ച് (CDC) ന്റെ അഞ്ചാമത് എഡിഷനിൽ – ഇന്ത്യയിൽ നിന്നുള്ള ‘വിത്തൗട്ട്’ ലേബലിന്റെ ഡിസൈനർ അനീഷ് മൽപാനി വിജയിച്ചു.

എഫ്‌ഡിസിഐയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ യുഎൻ ഹൗസിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കിൽ ഫൈനൽ ഷോയിലാണ് ചലഞ്ച് അവസാനിച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഫിലിപ്പെ ഫിയല്ലോയെ റണ്ണറപ്പായി പ്രഖ്യാപിച്ചു.

വിജയിയായ അനീഷ് മൽപാനിക്ക് 15 ലക്ഷം രൂപയുടെ ധനസഹായവും സിഡിസി ട്രോഫിയും ആറ് മാസത്തെ മെന്റർഷിപ്പ് പ്രോഗ്രാമും ഒപ്പം 2024 മാർച്ചിൽ എഫ്‌ഡിസിഐയുടെ പങ്കാളിത്തത്തോടെ നടക്കുന്ന ലാക്‌മെ ഫാഷൻ വീക്കിൽ ഒരു സ്റ്റാൻഡ്-എലോൺ ഷോകേസും ലഭിക്കും. റണ്ണർ അപ്പ് ആയ ഫിലിപ്പെ ഫിയല്ലോയ്ക്ക് 5 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. ഫാഷൻ റെവല്യൂഷന്റെ സഹസ്ഥാപകനും എസ്റ്റെത്തിക്കയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ ഓർസോള ഡി കാസ്ട്രോയാണ് വിജയിക്കും റണ്ണർ അപ്പിനും മെന്റർഷിപ് നൽകുന്നത്.
ഇക്കോ-ഫ്രണ്ട്‌ലി ക്രിയേറ്റീവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോളതലത്തിൽ ഫാഷൻ വ്യവസായത്തിന്റെ ഹരിതവും സുസ്ഥിരവുമായ ഭാവിയാണ് സർക്കുലർ ഡിസൈൻ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.

ബ്രിട്ടിഷ് കൗൺസിൽ ഫോർ യുകെ, റിഡ്രസ് ഫോർ ഹോങ്കോംഗ്/ഏഷ്യ പസഫിക്, ദി യൂറോപ്യൻ യൂണിയന് വേണ്ടി ഇസ്‌റ്റിറ്റ്യൂട്ടോ മാരംഗോണി എന്നിവർ സിഡിസി യുടെ പങ്കാളികളാണ്.

ഫാഷൻ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും സുസ്ഥിരതയ്ക്കു വേണ്ടിയുള്ള അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് വർഷം മുമ്പാണ് റിലയൻസ് സർക്കുലർ ഡിസൈൻ ചലഞ്ച് എന്ന ആശയത്തിന് തുടക്കമിട്ടത് . പിന്നീട് യുഎൻ ഇൻ ഇന്ത്യ , ലാക്മേ ഫാഷൻ വീക്ക് എന്നിവയുടെ പങ്കാളിത്തത്തിലൂടെ ഫാഷന്റെ മണ്ഡലത്തിനുള്ളിൽ പരിവർത്തനാത്മക ആശയങ്ങൾ നേടിയെടുക്കാൻ സി ഡി സി ക്ക് സാധിച്ചു. അതിനുശേഷം, ഇന്ത്യയുടെ ഫാഷൻ വ്യവസായത്തെ പരിസ്ഥിതി ബോധത്തിലേക്ക് നയിക്കുന്നതിൽ സർക്കുലർ ഡിസൈൻ ചലഞ്ച് നിർണായകമായി.

‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനം’ മുഖ്യമന്ത്രിയെ പരിഹസിച്ച് രമ്യ ഹരിദാസ്

pathram desk 1:
Related Post
Leave a Comment