യുദ്ധം: ഇസ്ലാമിക രാഷ്ട്രങ്ങൾ ഇടപെടുന്നു… സൗദിയുടെ നേതൃത്വത്തിൽ യോഗം

ജിദ്ദ: ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്ലാമിക്‌ ഓർഗനൈസഷൻ (ഒഐസി) സൗദിയുടെ നേതൃത്വത്തിൽ യോഗം ചേരും. സൗദി അറേബ്യയിലെ ജിദ്ദയിൽ ബുധനാഴ്ചയാണ് യോഗം. അധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങൾ മന്ത്രിതലത്തിൽ അടിയന്തര യോ​ഗം ചേരുന്നത്.

യു.എൻ. അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രായേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ദുരന്തം ഒഴിവാക്കാന്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ആവശ്യപ്പെട്ടു.

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് സച്ചിനെ പുറത്താക്കുന്ന ചിത്രം പങ്കുവച്ച് അക്തര്‍…. താരത്തെ അടിച്ച് പരത്തി ആരാധകരും

യുദ്ധക്കെടുതികളിൽപ്പെട്ട് ഉഴലുന്ന പലസ്തീനികൾ അഭയതീരം തേടി ഗാസയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗാസ നിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഗാസസിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം. സ്കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്ന് നിർദേശമുണ്ട്.

pathram desk 1:
Related Post
Leave a Comment