മലയാളി യുവാക്കളുടെ ലൈഫ് സ്റ്റൈൽ മാറ്റാൻ യൂസ്റ്റ

യുവാക്കളുടെ ട്രെൻഡിംഗ് വസ്ത്രങ്ങൾക്കായി പുതിയ റീട്ടെയിൽ ഷോപ്പ് കേരളത്തിൽ എത്തി.
റിലയൻസ് റീട്ടെയിലിന്റെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഫാഷൻ റീട്ടെയിൽ യൂസ്റ്റ കേരളത്തിലെ ആദ്യ ഔട്ട്ലെറ്റുകൾ തുറന്നു. പാലക്കാട്, എടപ്പാൾ, ആലത്തിയൂർ, വേങ്ങര എന്നിവിടങ്ങളിൽ ആരംഭിച്ച പുതിയ സ്റ്റോറുകളിൽനിന്ന് യുവാക്കൾക്ക് ട്രെൻഡി വസ്ത്രങ്ങൾ ലഭ്യമാക്കും. യൂസ്റ്റയിലെ എല്ലാ ഉത്പന്നങ്ങൾക്കും 999 രൂപയിൽ താഴെയാണ് വില. ഭൂരിഭാഗം ഉത്പന്നങ്ങളും 499 രൂപയിൽ താഴെ ലഭ്യമാകും. ട്രെൻഡി ടോപ്പുകൾ, ബോട്ടം, യൂണിസെക്സ്, ഉത്പന്നങ്ങൾ, പ്രതിവാര പുതിയ ഉത്പന്നങ്ങൾ എന്നിവയുടെ നിരവധി കലക്ഷൻ പുതിയ സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്. വേഗത്തിലുള്ള ഇടപാടുകൾക്കുള്ള സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, ക്യു.ആർ കോഡ് സ്ക്രീനുകൾ, സൗകര്യപ്രദമായ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ വിവിധ സാങ്കേതികവിദ്യകൾ സ്റ്റോറുകളിൽ അവതരിപ്പിക്കും.

കൂടാതെ യൂസ്റ്റയും നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും സഹകരിച്ച് പഴയ വസ്ത്രങ്ങൾ സംഭാവന ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നുണ്ട്. പാലക്കാട് കോളേജ് റോഡ്, എടപ്പാളിലെ ഫോറം സെന്റർ, ആലത്തിയൂരിലെ പൊന്നാനി – തിരൂർ റോഡ്, പരപ്പനങ്ങാടി റോഡിലെ വളപ്പിൽ കോംപ്ലക്സ്, വേങ്ങര എന്നിവിടങ്ങളിലാണ് യൂസ്റ്റാ ഫാഷൻ ശ്രേണി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

2023 ആഗസ്റ്റിൽ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റാ യുടെ ആദ്യ സ്റ്റോർ ഇന്ത്യയിൽ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് അജിയോ വഴി ഓൺലൈനായും ജിയോമാർട്ട് വഴിയും യൂസ്റ്റാ ശ്രേണി തിരഞ്ഞെടുക്കാൻ കഴിയും.

pathram desk 1:
Related Post
Leave a Comment