എല്ലാ സേവനവും വീട്ടുപടിക്കൽ; ‘ഇസെഡ് സെർവ്’ സർവീസുമായി ടാറ്റ മോട്ടോഴ്സ്

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ ‘ഇസെഡ്സെർവ്’ സർവീസ് കൊച്ചിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുവാതിൽക്കൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇരുചക്രവാഹന അധിഷ്‌ഠിത സേവനമാണിത്. ഉപഭോക്താവിന് ആവാശ്യമുള്ള സ്ഥലത്ത്, സമയത്ത് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തര സേവനങ്ങൾ ഇതുവഴി പ്രയോജനപ്പെടുത്താം. ടാറ്റ മോട്ടോഴ്സിന്റെ ഔദ്യോഗിക ഡീലറായ ഗോകുലം മോട്ടോഴ്സ് ഇതിനോടകം ‘ഇസെഡ്സെർവ്’ സർവീസ് കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്. റണ്ണിംഗ് അറ്റകുറ്റപ്പണികൾ, ഔട്ട്‌സ്റ്റേഷൻ ചെക്ക്-അപ്പ് ക്യാമ്പുകൾ, ബ്രേക്ക്‌ഡൗൺ, വെഹിക്കിൾ സൈനിറ്റൈസേഷൻ, ഫോം വാഷ് അടക്കമുള്ള സേവനങ്ങൾ ‘ഇസെഡ്സെർവ്’ലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 2023 ഏപ്രിലിൽ ആരംഭിച്ചതുമുതൽ 900 ലധികം അപഭോക്താക്കളാണ് പുതിയ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഇത് കൊച്ചിയിലെ ആകെ ഉപഭോക്തൃ സേവനത്തിന്റെ ഒൻപത് ശതമാനത്തോളം വരും.

ഈ നൂതന സേവനം ഉപഭോക്താക്കളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും ഉപഭോക്താവിന്റെ സന്തോഷവും സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. മോട്ടോർ വെഹിക്കിൾ റെഗുലേറ്ററി മാനദണ്ഡങ്ങൾ, വേരിയബിലിറ്റി, നിർമ്മാണ സാധ്യത എന്നിവ കണക്കിലെടുത്ത് വളരെ സൂക്ഷ്മമായാണ് ‘ഇസെഡ്സെർവ്’ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ‘ഇസെഡ്സെർവ്’ യൂണിറ്റിലും വാഹനങ്ങളിലെ സർവീസ്, റിപ്പയർ ജോലികൾ എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക സാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര കിറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഈ യൂണിറ്റിൽ ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (FRP) കൊണ്ട് നിർമ്മിച്ച മൂന്ന് യൂട്ടിലിറ്റി ബോക്സുകൾ ബൈക്കിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു. ഈ ബോക്സുകളിൽ സ്പെയർ പാർട്സ്, ഫ്രഷ് ലൂബുകൾ, മറ്റ് ഉപഭോഗവസ്തുക്കൾ, ഒരു വാക്വം ക്ലീനർ, ഒരു ഇക്കോ വാഷ് കിറ്റ്, ഒരു ജാക്ക് സ്റ്റാൻഡ്, വിവിധ ഹാൻഡ് ടൂളുകൾ എന്നിവയും കിറ്റിൽ ഉൾപ്പെടുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ ഡീലർഷിപ്പുകൾ അവരുടെ ഇൻ-ഹൗസ് ടെക്നീഷ്യൻമാർക്ക് ഇതിനായി പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. അവരുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ഡയഗ്നോസിസ് എക്സ്പെർട്ട് ടെക്നീഷ്യൻമാരിൽ നിന്നും (ഡിഇടി) നിന്നും അവരുടെ സോഫ്റ്റ് സ്‌കിൽ മെച്ചപ്പെടുത്തുന്നതിന് കസ്റ്റമർ റിലേഷൻസ് മാനേജർമാരിൽ നിന്നും (സിആർഎം) പരിശീലനം നേടുന്നു. ഉദ്യോഗാർത്ഥികളുടെ നൈപുണ്യ മാട്രിക്സ് അടിസ്ഥാനമാക്കിയാണ് പരിശീലന കോഴ്സിന്റെ ദൈർഘ്യവും ഉള്ളടക്കവും നിർണ്ണയിക്കുന്നത്. ഒരു സീനിയർ ടെക്നീഷ്യനായിരിക്കും ‘ഇസെഡ്സെർവ്’ ബൈക്ക് കൈകാര്യം ചെയ്യുന്നത്. ഇതിന് ഒരു സീനിയർ അഡ്വൈസറിന്റെയും കസ്റ്റമർ റിലേഷൻസ് മാനേജരുടെയും പിന്തുണയും ലഭിക്കും.

ഉപഭോക്തൃ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ടാറ്റ മോട്ടോഴ്‌സ് വർക്ക് ഷോപ്പുകളിൽ റിപ്പയർ ഓർഡറുകൾ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. വർക്ക്‌ഷോപ്പുകൾ ഉപഭോക്തൃ അന്വേഷണങ്ങളോട് ഉടനടി പ്രതികരിക്കുകയും ചെലവ് കണക്കുകൾ നൽകുകയും വിൽപ്പനാനന്തര ടീമുകൾക്ക് തത്സമയ ഡാറ്റ റിലേ ചെയ്യാൻ ‘സർവീസ് കണക്ട് ആപ്പ് ‘ഉപയോഗിക്കുകയും ചെയ്യുന്നു. ബുക്കിംഗ്, വാഹന പിക്ക്-അപ്പ് അഭ്യർത്ഥനകൾ, ഷെഡ്യൂൾ ചെയ്തതും പതിവ് ജോലികൾക്കുള്ള റിപ്പയർ എസ്റ്റിമേറ്റുകളും പോലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന കോൺടാക്റ്റ്ലെസ് സേവന പിന്തുണ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഒരു സർവീസ് സേവനം ബുക്ക് ചെയ്തുകഴിഞ്ഞാൽ, സേവനം സ്ഥിരീകരിക്കുന്നതിന് ഡീലർഷിപ്പിൽ നിന്നുതന്നെ ഉപഭോക്താവിനെ ബന്ധപ്പെടുകയും അതിനനുസരിച്ച് ഒരു ടെക്നീഷ്യനെ നിയമിക്കുകയും ചെയ്യുന്നു. ഷെഡ്യൂൾ ചെയ്ത ദിവസം ടെക്നീഷ്യൻ ലൊക്കേഷനിൽ എത്തുകയും വാഹനത്തിന്റെ സമഗ്രമായ പരിശോധന നടത്തുകയും ആവശ്യമായ എല്ലാ സേവനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താവുമായി ഒരു പരീക്ഷണ ഓട്ടം നടത്തുകയും ചെയ്യുന്നതാണ് രീതി. വാഹനം സർവ്വീസ് ചെയ്യുമ്പോൾ ടെക്നീഷ്യൻ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നു, ബൈക്ക് നന്നായി പരിപാലിക്കപ്പെടുന്നുവെന്നും എഞ്ചിൻ ഓയിൽ, ഫിൽട്ടറുകൾ, ടയർ മർദ്ദം, ബ്രേക്കുകൾ, മിററുകൾ, ലൈറ്റുകൾ എന്നിവയ്ക്കായി പതിവായി പരിശോധിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.

സേവനത്തിന് ശേഷം, ആവശ്യമെങ്കിൽ, ഡ്രൈ വാഷ് കിറ്റ് ഉപയോഗിച്ച് വാഹനം കഴുകി വൃത്തിയാക്കിയ ശേഷം ഉപഭോക്താവിന് കൈമാറും. ഉപഭോക്തൃ ഫീഡ്‌ബാക്ക് തേടുന്നത് പ്രക്രിയയുടെ ഒരു സുപ്രധാന വശമാണ്, കൂടാതെ ഓരോ ഉപഭോക്താവിൽ നിന്നും വിശദമായ ഫീഡ്‌ബാക്കും സംതൃപ്തി ഫോമും ശേഖരിക്കുന്നു. ഇതനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്താനും കമ്പനി ശ്രദ്ധിക്കുന്നു.

ശക്തമായ ഉപഭോക്തൃ ബന്ധങ്ങൾ നിലനിർത്താനും ബ്രാൻഡ് അവബോധത്തിനും ചാനൽ പങ്കാളികളെ സഹായിക്കുന്നതിനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ സമർപ്പണം അതിന്റെ നെറ്റ്‌വർക്ക് വ്യാപനത്തിന്റെ വിപുലീകരണത്തിലൂടെയും ‘ഇസെഡ്സെർവ്’ പോലുള്ള നൂതന സംരംഭങ്ങളിലൂടെയും പ്രകടമാണ്. മികച്ച സേവനങ്ങൾ നൽകുന്നതിന് തുടർച്ചയായി പരിശ്രമിക്കുന്നതിലൂടെ, ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനും വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണ്.

pathram desk 1:
Leave a Comment