ധ്യാൻ ശ്രീനിവാസൻ ഇനി ഗായകനും

.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന മലയാള സിനിമയിൽ രഞ്ജിൻ രാജിന്റെ മ്യൂസിക്കിലൂടെ ധ്യാൻ ശ്രീനിവാസന്റെ ഗായകനായുള്ള അരങ്ങേറ്റം.
Wow സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്. ഇന്ദ്രജിത് സുകുമാരന്‍ സുകുമാരനൊപ്പം നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ ഷിബു ജോബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, ക്യാമറ അജയ് ഡേവിഡ് കാച്ചാപ്പിള്ളി , എഡിറ്റർ മൻസൂർ മുത്തൂട്ടി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, കലാസംവിധാനം ജയൻ ക്രയോൺസ് എന്നിവരാണ്.

pathram desk 1:
Related Post
Leave a Comment