40,000 കടന്ന് വീണ്ടും റെക്കോർഡ് കുതിപ്പിലേയ്ക്ക് സ്വർണ വില

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണവില. വ്യാഴാഴ്ചയും പവന് 40,000 ത്തിനു മുകളിൽ ആണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,025 രൂപയും പവന് 40,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 5,010 രൂപയിലും പവന് 40,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ചു.

ഡിസംബർ മാസം മൂന്നാം തവണയും, ഈ വർഷം നാലാം തവണയും ആണ് സ്വർണവില 40,000 ത്തിനു മുകളിൽ എത്തുന്നത്. ഇതിനു മുൻപ് മാർച്ച്‌ 9 ന് രാവിലെയാണ് 2022 ൽ ആദ്യമായി സ്വർണം 40,000 കടക്കുന്നത്. അന്ന് പവന് 40,560 രൂപയാണ് രേഖപ്പെടുത്തിയത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില.ഡിസംബർ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. ഡിസംബർ മാസത്തെ തുടക്കത്തിൽ ആദ്യത്തെ അഞ്ച് ദിവസം തുടർച്ചയായി വില ഉയർന്നെങ്കിലും അതിനു ശേഷം വിലയിൽ ഇടിവും നേട്ടവും ആയി തുടരുകയായിരുന്നു. എന്നാൽ വർഷാവസാനം സ്വർണം വീണ്ടും മുന്നേറ്റം തുടരുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് ക്രമപ്പെട്ടതും കോവിഡ് ഭീതി പരക്കുന്നതും സ്വർണത്തിന് അനുകൂലമായി. 1828 ഡോളറിലുള്ള രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് ഇറങ്ങിയാൽ മുന്നേറ്റം തുടർന്നേക്കും.

pathram desk 1:
Leave a Comment