വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം.

ഖാന്‍പുര്‍ സ്വദേശി ഹര്‍ജീത് യാദവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബ്ലോക്ക് പ്രസിഡന്റാണിയാള്‍. കഴിഞ്ഞ ഒന്നരമാസമായി ഹര്‍ജീതും പരാതിക്കാരിയും പരിചയക്കാരനാണ്. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

അക്രമിയില്‍ നിന്നും രക്ഷപ്പെട്ട താന്‍ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം 112 നമ്പറില്‍ വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നുവെന്നും 30കാരി പറയുന്നു. ബലാത്സംഗം അടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

pathram:
Related Post
Leave a Comment