മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേയ്ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം.

വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.

ബ്രിട്ടണിലേക്കുള്ള സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഉള്‍പ്പെട്ടേക്കും. നിക്ഷേപ ആകര്‍ഷണമായിരിക്കും ഈ യാത്രയിലെ ലക്ഷ്യം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. നോര്‍വെയിലും മന്ത്രി തല സന്ദര്‍ശനം നടത്തും. അടുത്ത മാസമായിരിക്കും സന്ദര്‍ശനം. ഇതിനായി അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

ഡി.എന്‍.എ പിരിശോധന നീക്കം : കുറ്റിക്കാട്ടിലുപേക്ഷിച്ച കുഞ്ഞിന്റെ അമ്മ താന്‍ തന്നെയെന്ന് യുവതിയുടെ കുറ്റസമ്മതം

pathram:
Leave a Comment