ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. എസ്എംഎസ് വഴിയും ഫലമറിയാനാകും.

99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം. പ്രിൻസിപ്പലിന്‍റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്‍റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ മാർക്ക് അറിയാം.

pathram desk 2:
Related Post
Leave a Comment