സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം…

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാര് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. സൂപ്പർസ്റ്റാർ രജനികാന്ത് തന്നെ.. പുതുതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൽ റെക്കോർഡ് തുകയാണ് രജനി പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. രജനികാന്ത് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്‌ലര്‍. അദ്ദേഹത്തിന്റെ 169-ാം ചിത്രമാണിത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഇതാ രജനികാന്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ജയ്‌ലറില്‍ 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറും. ഐശ്വര്യ റായിയാണ് ചിത്രത്തിലെ നായിക. യന്തിരന്‍ എന്ന ശങ്കര്‍ ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

pathram:
Related Post
Leave a Comment