ജോർജിന് പിന്നിൽ തിമിംഗലങ്ങളുണ്ട്; ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിൻറെ ഓഫീസിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിൻറെ ഓഫീസിൽ വെച്ചെന്ന് സരിത എസ് നായർ. ഗൂഢാലോചനക്കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തി സരിത മൊഴി നൽകിയ ശേഷമാണ് സരിതയുടെ വെളിപ്പെടുത്തൽ.

കേസിലെ സാക്ഷിയാണ് സരിത. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പി സി ജോർജ് , സ്വപ്ന സുരേഷ് , സരിത്ത് , ക്രൈം നന്ദകുമാർ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. പി സി ജോർജിന് പിന്നിൽ തിമിംഗലങ്ങളുണ്ട്. തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത പറഞ്ഞു.

സ്വർണക്കടത്ത് കേസിൻറെ വ്യാപ്തി വളരെ വലുതാണെന്നും സ്വർണകടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘമാണെന്നും സരിത പറഞ്ഞു. സ്വർണം എവിടെ നിന്നു വന്നു എന്നതിനെ പറ്റി അറിയില്ല. തന്നെ ഇതിലേക്ക് വലിച്ചിഴച്ച ശേഷമാണ് താൻ ഇതിന് പിന്നാലെ പോയതെന്നും സ്വപ്ന സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണെന്നും സരിത പറഞ്ഞു.

ലിംഗത്തില്‍ തേള്‍ ടാറ്റൂ ചെയ്ത യുവാവിന് സംഭവിച്ചത് ഡോക്ടറുടെ വെളിപ്പെടുത്തല്‍

pathram:
Related Post
Leave a Comment