പൊലീസ് വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിന് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ എസ്.എച്ച്.ഒ. യുടെയോ എസ്.ഐ. യുടെയോ മാത്രം ആവശ്യത്തിനായി അനുവദിച്ചതല്ലെന്ന് പോലീസ് മേധാവി. ഇത്തരം വാഹനങ്ങള്‍ സ്റ്റേഷന്റെ പൊതു ഉപയോഗത്തിനായി അനുവദിച്ചതാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലര്‍ ഇറക്കി. എസ്.ഐ., എ.എസ്.ഐ., സി.പി.ഒ. മാര്‍ എന്നിവരുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കാന്‍ വാഹനങ്ങള്‍ ആവശ്യമുള്ളപക്ഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വാഹനം നല്‍കണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചു.

എസ്.എച്ച്.ഒ., എസ്.ഐ. എന്നിവര്‍ ഡ്യൂട്ടിയിലില്ലെങ്കിലും പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ സ്റ്റേഷനിലുണ്ടാകണം. എസ്.എച്ച്.ഒ.യും എസ്.ഐ.യും ഒരേ ഡ്യൂട്ടിക്കായി ഒരു സ്ഥലത്താണ് പോകുന്നതെങ്കില്‍ അത് ഒറ്റവാഹനത്തിലാകണം. മറ്റു വാഹനങ്ങള്‍ സ്റ്റേഷന്‍ ഉപയോഗത്തിനായി ലഭ്യമാകണം. വാഹനങ്ങളില്‍ സ്റ്റേഷന്റെ പേര് മാത്രമേ ഉണ്ടാകാവൂ. മറ്റു പദവികളോ സ്ഥാനപ്പേരുകളോ രേഖപ്പെടുത്തരുത്.

ഉദ്യോഗസ്ഥര്‍ ജില്ലയ്ക്കുപുറത്തുള്ള കോടതി ഡ്യൂട്ടികള്‍ക്ക് പോകുമ്പോള്‍ വാഹനം ഉപയോഗിക്കരുത്. പകരം ട്രെയിന്‍, ബസ് വാറന്റ് പ്രകാരം യാത്രചെയ്യാം. വാഹനങ്ങളുടെ ഉപയോഗം, പരിചരണം എന്നിവ എസ്.എച്ച്.ഒ.മാര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.

strong>

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

സഞ്ജുവിന് സ്ഥിരതയില്ല; ഒന്നോ രണ്ടോ മത്സരങ്ങളിൽ തകർത്തടിക്കും, പിന്നെ അനക്കമുണ്ടാവില്ല

എല്ലാ പോലീസ് സ്റ്റേഷനുകളിലും വാഹനങ്ങളുടെ പരിപാലനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു അസിസ്റ്റന്റ് സ്റ്റേഷന്‍ റൈറ്ററെ ചുമതലപ്പെടുത്തണം. ഇവര്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കണം. ക്രൈം കോണ്‍ഫറന്‍സ് നടക്കുന്ന ദിവസം സ്റ്റേഷന്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കണം.

വാഹനങ്ങളുടെ ഇന്ധനക്ഷമതാ പരിശോധന നടത്തണം. ഇന്ധന ക്വാട്ടയും നിശ്ചയിക്കണം. ക്രമസമാധാന ഡ്യൂട്ടികള്‍ക്ക് പ്രാധാന്യംനല്‍കി ഇരു ചക്രവാഹനങ്ങളുടെ പുനര്‍വിന്യാസം ആവശ്യമാണെങ്കില്‍ അക്കാര്യം സംസ്ഥാനപോലീസ് മേധാവിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

pathram:
Leave a Comment