പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. ദീപക് രാജ്​വാഡെയെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഐപിസി സെഷൻ 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന്റെ കരച്ചിൽ കേട്ടാണ് ഉടമ സതീഷ് കോക്കറെ എത്തുന്നത്. ഈ സമയം പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്ന ദീപക്കിനെയാണ് ഉടമ കാണുന്നത്. ബഹളം വച്ചതോടെ യുവാവ് ഓടിപ്പോയി.

പിന്നീട് ഉടമ ലോണാവല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തൊഴുത്തിലെ സിസിടിവി ദൃശ്യങ്ങളും ഇയാൾ പൊലീസിന് നൽകി. തൊഴുത്തിന് സമീപത്ത് താമസിക്കുന്ന ആളാണ് അറസ്റ്റിലായ ദീപക്.

pathram desk 2:
Related Post
Leave a Comment