‘മിര്‍ച്ചി മ്യൂസിക് അവാര്‍ഡ്; മെയ് 1 ഞായറാഴ്ച വൈകുന്നേരം 3ന്

മലയാള സംഗീത വ്യവസായത്തിലെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിനായി ഇന്ത്യയിലെ ctiy-cetnric music and entertainment company യായ മിര്‍ച്ചി, ‘മിര്‍ച്ചി മ്യൂസിക് അവാര്‍ഡ് സൗത്തി’ന്റെ 12ാമത് എഡിഷന്‍ അടുത്തിടെ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവാര്‍ഡുകളും സംഗീതവും നൃത്തവും ചിരിയും നിറഞ്ഞ ആഘോഷ രാത്രി 2022 മെയ് 1 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ഏഷ്യാനെറ്റ് പ്ലസില്‍ സംപ്രേക്ഷണം ചെയ്യും

അനൂപ് കൃഷ്ണനും മിര്‍ച്ചി ആര്‍ജെ വര്‍ഷയും അവതാരകര്‍ ആയി എത്തുന്നു.

നടി പൂര്‍ണയുടെ ‘തും തും’ എന്ന വൈറല്‍ ട്രാക്കിലെ മികച്ച പ്രകടനം, പ്രശസ്ത ഹാസ്യ നടന്‍ ബിനു അടിമാലിയുടെ ഹാസ്യ വിരുന്ന്, പ്രശസ്ത പിന്നണി ഗായികമാരായ ശ്വേത മോഹന്‍, വിബിന്‍ സേവ്യര്‍, വിവേകാനന്ദന്‍, അഞ്ജു ജോസഫ് എന്നിവരുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാം.

പ്രേക്ഷകര്‍ കാത്തിരുന്ന സംഗീത സായാഹ്നത്തില്‍ മലയാള സംഗീതവിനോദ വ്യവസായത്തിലെ പ്രമുഖ അഭിനേതാക്കളും ഗായകരും അണിനിരന്നു . സൂരജ് സന്തോഷ്, ജേക്‌സ് ബിജോയ്, ലേഖ നായര്‍, അഫ്‌സല്‍ യൂസഫ്, സുദീപ് കുമാര്‍, സംഗീത ശ്രീകാന്ത്, വിനായക് ശശികുമാര്‍ തുടങ്ങി മലയാളി താരങ്ങളുടെയും കലാകാരന്മാരുടെയും സാന്നിധ്യം അവാര്‍ഡ് നിശയെ ആകര്‍ഷകമാക്കി. തിളക്കവും ഗ്ലാമറും നിറഞ്ഞ ങശൃരവശ ങൗശെര അംമൃറ െഒരു ലെിമെശേീിമഹ ാൗശെരമഹ ല്‌ലിശിഴ ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

പന്ത്രണ്ടാമത് മിര്‍ച്ചി മ്യൂസിക് അവാര്‍ഡ് ജേതാക്കള്‍

1. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്രീമതി. സുജാത മോഹന്‍
2. ഈ വര്‍ഷത്തെ ഗാനം:
എ. ചിത്രം: സൂഫിയും സുജാതയും
ബി. ഗാനം: വാത്തികള്‍ വെള്ളരിപ്രവ്
സി. കമ്പോസര്‍: എം ജയചന്ദ്രന്‍
3. ഈ വര്‍ഷത്തെ സംഗീതസംവിധായകന്‍: എം ജയചന്ദ്രന്‍
4. ആല്‍ബം ഓഫ് ദ ഇയര്‍: ജസ്റ്റിന്‍ വര്‍ഗീസിന്റെ മ്യാവൂ
5. ഈ വര്‍ഷത്തെ പുരുഷ ഗായകന്‍: സൂരജ് സന്തോഷ്
6. ഈ വര്‍ഷത്തെ വനിതാ ഗായിക: കെ എസ് ചിത്ര
7. ഈ വര്‍ഷത്തെ ഗാനരചയിതാവ്: ബി കെ ഹരിനാരായണന്‍

pathram:
Leave a Comment