ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും.

കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്.

pathram:
Leave a Comment