മകന് പുറകെ അച്ഛനും

മമ്മൂട്ടി നായകനായെത്തുന്ന പുഴു ഓടിടി റിലീസിനൊരുങ്ങുന്നു. നവാഗതയായ റത്തീന ആണ് ചിത്രത്തിന്റെ സംവിധാനം. റത്തീന തന്നെയാണ് പുഴു ഓടിടി റിലീസിനെത്തുന്ന കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല.

ദുൽ‌ഖർ ചിത്രമായ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്. മാർച്ച് 18നാണ് ചിത്രത്തിന്റെ റിലീസ്.

ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാർവതി തിരുവോത്താണ് നായിക.

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹർഷാദ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റർ, ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസർ നൽകുന്ന സൂചന.

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സംഘട്ടനം മാഫിയ ശശി

pathram:
Leave a Comment