മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി പതിനെട്ടുകാരനെ കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

കട്ടപ്പന: യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. അണക്കര നെറ്റിത്തൊഴു സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാര്‍ (18) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മണിയന്‍പെട്ടി സ്വദേശി പ്രവീണ്‍കുമാറിനെ (24) വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് രാജ് കുമാറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വണ്ടന്‍മേട് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പു സ്വാമിയുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിവൈ.എസ്.പി: വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം രാജ്കുമാറും പ്രവീണ്‍ കുമാറും ഒരുമിച്ചുണ്ടായിരുന്നതായി വിവരം കിട്ടി. ഇതേത്തുടര്‍ന്ന് പ്രവീണ്‍ കുമാറിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

pathram:
Related Post
Leave a Comment